Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോട്ട^മൂന്നുപീടിക...

പോട്ട^മൂന്നുപീടിക സംസ്ഥാന പാതയില്‍ മരണക്കുഴി

text_fields
bookmark_border
പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ മരണക്കുഴി ആളൂര്‍: പോട്ട--മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ എസ്.എൻ.വി യു.പി സ്‌കൂളിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടത് അപകടഭീഷണിയാകുന്നു. ഒന്നര അടി വ്യാസമുള്ള കുഴിക്ക് രണ്ടടി താഴ്ചയുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെയുള്ളവയിലെ യാത്രക്കാര്‍ക്ക് മരണക്കെണിയൊരുക്കുന്നതാണ് ഈ ഗര്‍ത്തം. സമീപത്ത് സ്‌കൂള്‍ ഉള്ളത് അപകടഭീതി വർധിപ്പിക്കുന്നു. ഏറെക്കാലമായി തകര്‍ന്നുകിടക്കുന്ന സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും പണി ആരംഭിച്ചിട്ടില്ല. അനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി കൊടകര: ചെറുകുന്നിന് സമീപം താണിപ്പാറയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തിയ വാഹനങ്ങള്‍ പൊലീസ് പിടികൂടി. മണ്ണെടുക്കാൻ ഉപയോഗിച്ച എക്സ്കവേറ്ററും ടോറസ് ലോറിയുമാണ് കൊടകര സി.ഐ കെ. സുമേഷും സംഘവും പിടികൂടിയത്. വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story