Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണ്ടും അപകടം;...

വീണ്ടും അപകടം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: -ദേശീയപാത പുതുക്കാട് സിഗ്നലില്‍ വീണ്ടും അപകടം. പ്രകോപിതരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സിഗ്നൽ തകരാറാണ് അപകടകാരണമെന്നാരോപിച്ചാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ഇതിനിടെ സിഗ്‌നല്‍ സംവിധാനത്തി​െൻറ അപാകത ചോദ്യം ചെയ്ത യുവാവിനെ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടെ പിടികൂടിയ യുവാവി​െൻറ സ്വർണമാലയും കൈ ചെയിനും നഷ്ടപ്പെട്ടതായി പറയുന്നു. പൊലീസും നാട്ടുകാരും തമ്മിൽ അരമണിക്കൂറിലേറെ തര്‍ക്കം നടന്നു. ഈസമയമത്രയും ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സിഗ്‌നല്‍ ഓഫ് ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story