Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതരിശ്​ സ്ഥലങ്ങളിൽ...

തരിശ്​ സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി തുടങ്ങണം ^മന്ത്രി മൊയ്തീൻ

text_fields
bookmark_border
തരിശ് സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി തുടങ്ങണം -മന്ത്രി മൊയ്തീൻ ചാലക്കുടി: തരിശ് കിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. ക്ഷീരവികസന വകുപ്പി​െൻറയും ചാലക്കുടി േബ്ലാക്കിലെ 21 ക്ഷീരസഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ നടന്ന ചാലക്കുടി േബ്ലാക്ക് ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരായ യുവാക്കൾ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് മുന്നിൽ കാത്തുനിൽക്കാതെ ക്ഷീരമേഖലയിൽ സ്വയം സംരംഭങ്ങൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡൻറുമാരായ ഉഷ ശശിധരൻ, ജെനീഷ് പി. ജോസ്, പി.പി. ബാബു, ജില്ല പഞ്ചായത്ത് അംഗം സി.ജി. സിനി, വിജു വാഴക്കാല, ഷൈലജ ഗിരിജൻ, എം.സി. ആൻറണി, കെ.എ. േഗ്രസി, കെ. മധുസൂദന മേനോൻ, വി.ഡി. തോമസ്, ലീല സൂബ്രഹ്മണ്യൻ, പി.എ. കുഞ്ചു, മിനി രവീന്ദ്രദാസ്, പി.എ. ബാലൻ, പുഷ്പി വിൽസൻ, സാവിത്രി വിജയൻ, സരിത മധു, സൽബി ജയിംസ്, കെ.കെ. സരസ്വതി, ടി.കെ. വർഗീസ്, ജോയ് കുറ്റിപ്പുഴ, ടി.ഡി. ചാക്കുണ്ണി, പി.എഫ്. സെബിൻ എന്നിവർ സംസാരിച്ചു. കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ എന്നിവയും നടന്നു. സംവരണം: പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തില്ല -മന്ത്രി കടകംപള്ളി ചാലക്കുടി: മുന്നാക്ക സമുദായത്തിലെ അവശ വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് പിന്നാക്കക്കാരുടെ സംവരണ അവസരം നഷ്ടപ്പെടുത്തിയിട്ടല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചാലക്കുടിയിൽ നഗരസഭ പാർക്കി​െൻറ നിർമാേണാദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്കക്കാരുടെ സംവരണം വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു. പട്ടിക വിഭാഗങ്ങളുടെ സംവരണം 12 ശതമാനമായും ഈഴവരുടേത് 17 ശതമാനമായും ഉയർത്തി. പിന്നാക്ക വിഭാഗങ്ങളിലെ സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ സംവരണം ലഭിക്കുമ്പോൾ മുന്നാക്കസമുദായത്തിലെ അത്താഴപ്പട്ടിണിക്കാർക്ക് മാത്രമാണ് സംവരണം ലഭിക്കുക. ഇത് മനസ്സിലാക്കാതെ പിന്നാക്ക വിഭാഗത്തിലെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ, വൈസ് പ്രസിഡൻറ് വിൽസൻ പാണാട്ടുപറമ്പിൽ, എ.കെ. ചന്ദ്രൻ, സെക്രട്ടറി ടോബി തോമസ്, നഗരസഭ അംഗങ്ങളായ പി.എം. ശ്രീധരൻ, സീമ ജോജോ, യു.വി. മാർട്ടിൻ, സുലേഖ ശങ്കരൻ, കെ.എം. ഹരിനാരായണൻ, കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ, ഫാ. വർഗീസ് പാത്താടൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എ. ജോണി, എം.എൻ. ശശിധരൻ, സി. മധുസൂദനൻ, പി.ഐ. മാത്യു, ജോസ് ജെ. പൈനാടത്ത്, പി.പി. പോൾ, കെ.എൻ. സുരേഷ്, എം.എൻ. വിനോദൻ, യു.എസ്. അജയകുമാർ എന്നിവർ സംസാരിച്ചു. ചാലക്കുടി റിഫ്രാക്ടറീസി​െൻറ 4.7 ഏക്കർ സ്ഥലത്താണ് നാലുകോടി ചെലവഴിച്ച് ടൂറിസം വകുപ്പി​െൻറ സഹകരണത്തോടെ നഗരസഭ പാർക്കി​െൻറ ആദ്യഘട്ടം പൂർത്തിയാക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story