Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രാർഥനാ നിറവിൽ മാർ...

പ്രാർഥനാ നിറവിൽ മാർ നീലങ്കാവിൽ അഭിഷിക്തനായി

text_fields
bookmark_border
തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തിലെ പ്രത്യേക വേദിയിൽ പ്രാർഥന നിർഭരമായ അന്തരീക്ഷത്തിൽ തൃശൂര്‍ അതിരൂപതയുടെ മൂന്നാമത്തെ സഹായ മെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ അഭിഷിക്തനായി. അതിരൂപത ആർച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തി​െൻറ മുഖ്യ കാർമികത്വത്തിലുള്ള കൈവെപ്പ് ശുശ്രൂഷക്കൊടുവില്‍ പുതിയ ഇടയന് വിശ്വസ്തതയുടെ കിരീടമായ മുടി ധരിപ്പിച്ച് അംശവടി കൈമാറി. സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ നാല്‍പതിലേറെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും അഞ്ഞൂറോളം വൈദികരും മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കാളികളായി. മാര്‍ ജേക്കബ് തൂങ്കുഴിയും മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മികരായി. കെ.സി.ബി.സി പ്രസിഡൻറും തിരുവനന്തപുരം ആർച് ബിഷപ്പുമായ ഡോ. സൂൈസപാക്യം വചനപ്രഘോഷണം നിര്‍വഹിച്ചു. മെത്രാഭിഷേകത്തിനുശേഷം മാര്‍ ടോണി നീലങ്കാവിലി​െൻറ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. അഭിഷേക കര്‍മങ്ങളില്‍ പങ്കെടുത്ത മെത്രാന്മാര്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്നു മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള അതിരൂപതാ ചാന്‍സലര്‍ ഡോ. മാത്യു കുറ്റിക്കോട്ടായില്‍ വായിച്ചു. നാഗ്പൂര്‍ ആർച് ബിഷപ് മാര്‍ ഏബ്രഹാം വിരുതുകുളങ്ങര, വരാപ്പുഴ ബിഷപ് മാര്‍ ജോസഫ് കളത്തിപറമ്പില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, തലശേരി ആർച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞവരക്കാട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനിയില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് മുരിക്കന്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ ആന്‍്റണി കരിയില്‍ സി.എം.ഐ, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ടോമി തറയില്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സാമുവല്‍ ഇറേനിയോസ്, മാര്‍ ജോണ്‍ യോഹന്നാന്‍ കൊച്ചുതുണ്ടില്‍, എബ്രാഹം മാര്‍ ജൂലിയോസ്, മാര്‍ ജോബി പൊഴോലിപറമ്പില്‍, മാര്‍ കുര്യാക്കോസ് ഭരണകുളങ്ങര, മാര്‍ ഏഫ്രേം നരിക്കുളം, മാര്‍ ആന്‍്റണി ചിറയത്ത്, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ റാഫി മഞ്ഞളി, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, മോണ്‍ ആന്‍്റണി നരികുളം, അതിരൂപതാ വികാരി ജനറല്‍ മോണ്‍ തോമസ് കാക്കശേരി തുടങ്ങിയവര്‍ മെത്രാഭിഷേക ശുശ്രൂഷക്ക് സഹകാര്‍മികരായി. വികാരി ജനറാള്‍ മോണ്‍ ജോര്‍ജ് കോമ്പാറ ആര്‍ച്ച് ഡീക്കനായിരുന്നു. അനുമോദന സമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റിച്ചാര്‍ഡ് ഹേ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് കുമ്മനം രാജശേഖരന്‍, എ.ഐ.സി.സി വക്താവ് ടോം വടക്കന്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, ജസ്റ്റിസ് സിറിയക് ജോസഫ്, എം.എല്‍.എമാരായ അനില്‍ അക്കര, കെ. രാജന്‍, മേയര്‍ അജിത ജയരാജന്‍, സി.എല്‍. ജോസ്, ജോര്‍ജ് മേനാച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ ടോണി നീലങ്കാവിലി​െൻറ പിതാവ് പ്രഫ. എന്‍.എ. ഒൗസേഫ്, അമ്മ മേരി, സഹോദരങ്ങളും കുടുംബാംഗങ്ങളും ബന്ധുക്കളും ശുശ്രൂഷകളില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story