Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലപ്പാട് ഉപജില്ല...

വലപ്പാട് ഉപജില്ല കലോത്സവം: ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിരീടം

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനത്ത് നടന്ന വലപ്പാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിരീടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 240 പോയൻറ് നേടി ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഒന്നാമതെത്തി. 220 പോയൻറ് നേടിയ നാട്ടിക എസ്.എന്‍ ട്രസ്റ്റ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 204 പോയൻറ് നേടിയ വലപ്പാട് ഗവ. ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 180 പോയേൻറാടെ ആതിേഥയരായ പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ ജേതാക്കളായി. 151 പോയൻറ് വീതം നേടിയ ചെന്ത്രാപ്പിന്നി ഹൈസ്‌കൂളും കഴിമ്പ്രം വി.പി.എം.എസ്.എന്‍.ഡി.പി സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 149 പോയൻറ് നേടിയ വലപ്പാട് ഗവ. യു.പി സ്ൂകള്‍ മൂന്നാം സ്ഥാനത്തെത്തി. യു.പി വിഭാഗത്തില്‍ 69 പോയൻറ് നേടിയ തളിക്കുളം എസ്.എന്‍.വി.യു.പി സ്‌കൂളാണ് ജേതാക്കള്‍. 68 പോയൻറ് നേടിയ എടത്തിരുത്തി സ​െൻറ് ആന്‍സ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 62 പോയൻറുള്ള നാട്ടിക വെസ്റ്റ് കെ.എം യു.പി സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍.പി വിഭാഗത്തില്‍ 56 പോയൻറ് നേടിയ എടത്തിരുത്തി സ​െൻറ് ആന്‍സ് സി. യു.പി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 52 പോയൻറ് നേടിയ ഏങ്ങണ്ടിയൂര്‍ സ​െൻറ് തോമാസ് എല്‍.പി സ്‌കൂള്‍ രണ്ടും 51 പോയൻറുള്ള വാടാനപ്പള്ളി സ​െൻറ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വാടാനപ്പള്ളി കെ.എന്‍.എം വി.എച്ച്.എസ്.എസ് ജേതാക്കളായി. യു.പി വിഭാഗത്തില്‍ പെരിഞ്ഞനം ആര്‍. എം.വി.എച്ച്.എസ് സ്‌കൂളും എല്‍.പി വിഭാഗത്തില്‍ എടത്തിരുത്തി സ​െൻറ് ആന്‍സ് സി.യു.പി സ്‌കൂളും ജേതാക്കളായി. സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചെന്ത്രാപ്പിന്നി ഹൈസ്‌കൂളും യു.പിയില്‍ കഴിമ്പ്രം വി.പി.എം.എസ്.എന്‍.ഡി.പി സ്‌കൂളും ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. സുഭാഷിണി സമ്മാനം വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം ശോഭ സുബിന്‍, സായിദ മുത്തുക്കോയ, വി. കല, വി.ജി. മോഹനന്‍, ഫാത്തിമ മോഹന്‍, ശംസുദ്ദീന്‍ വാത്യേടത്ത്, അനില്‍കുമാര്‍, ബീബ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story