Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.വി. കൊച്ചുബാവ...

ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം എന്‍.രാജന്

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ ടി.വി. കൊച്ചുബാവയുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി- ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് എന്‍.രാജന്‍ അര്‍ഹനായി. 'മൂന്ന് മുടിവെട്ടുകാര്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. കൊച്ചുബാവയുടെ 18-ാം ചരമവാര്‍ഷികദിനമായ 2017 നവംബര്‍ 25ന് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ 3.30ന് അനുസ്മരണ സമ്മേളനവും പുരസ്‌കാരസമര്‍പ്പണവും നടക്കും. പി.മണി, അഡ്വ. രാജേഷ് തമ്പാന്‍, കെ.കെ. കൃഷ്ണാനന്ദ ബാബു, വി.എസ്. വസന്തന്‍, കെ.സി. ശിവരാമന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story