Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിൻ തകരാർ: ജങ്കാർ...

എൻജിൻ തകരാർ: ജങ്കാർ വീണ്ടും പണിമുടക്കി; ഇന്ന്​ സർവിസ് മുടങ്ങും

text_fields
bookmark_border
അഴീക്കോട്: മുനമ്പം-അഴീക്കോട് ജങ്കാറി​െൻറ എൻജിൻ വീണ്ടും തകരാറിലായതിനാൽ ഞായറാഴ്ച സർവിസ് മുടങ്ങും. രണ്ട് എൻജിനുകളിൽ ഒന്നിൽ ഓയിൽ ചോർച്ചയും പുകയും കണ്ടതിനാൽ ഒറ്റ എൻജിനിൽ ഓടിച്ചാണ് ശനിയാഴ്ച സർവിസ് പൂർത്തിയാക്കിയത്. ജങ്കാർ അറ്റകുറ്റപ്പണി നടത്തിയ ഷിപ്പ്യാർഡ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് വിദഗ്ധരെത്തി തകരാർ പരിഹരിച്ച ശേഷമാകും ഇനി സർവിസ് ആരംഭിക്കുക. 11 ദിവസം മുമ്പ് സർവിസ് ആരംഭിച്ച ജങ്കാറി​െൻറ ഗിയർ കേബിൾ പൊട്ടി ഇതിനിടെ രണ്ട് പ്രാവശ്യം ട്രിപ്പ് മുടങ്ങിയിരുന്നു. ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഏഴ് മാസത്തിലേറെ സർവിസ് മുടങ്ങിയ ജങ്കാർ 1.61 കോടി മുടക്കി അറ്റകുറ്റപ്പണി നടത്തി ഈ മാസം ഏഴിനാണ് ഓടിത്തുടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story