Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീതധാര വിക്ഷേപിച്ച്...

സംഗീതധാര വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍

text_fields
bookmark_border
ഗുരുവായൂര്‍: സംഗീതപ്രേമികളിലേക്ക് അനുപമമായ സംഗീതധാര വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ചെമ്പൈ സംഗീതോത്സവവേദിയിൽ പാടി‍. ശനിയാഴ്ച വൈകീട്ട് വിശേഷാൽ കച്ചേരികൾക്ക് തൊട്ടുമുമ്പായിരുന്നു രാധാകൃഷ്ണ​െൻറ 15 മിനിറ്റ് നീണ്ട സംഗീതാര്‍ച്ചന. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചെമ്പൈ സംഗീതവേദിയിൽ തുടർച്ചയായി ഇദ്ദേഹം പാടുന്നുണ്ട്. ചാരുകേശി രാഗത്തില്‍ 'കൃപയാ പാലയ', വസന്തരാഗത്തില്‍ 'ഗീതമ്മ മായമ്മ' തുടങ്ങിയ കീര്‍ത്തനങ്ങളാണ് അദ്ദേഹം ആലപിച്ചത്. തിരുവിഴ ശിവാനന്ദന്‍(വയലിന്‍), എന്‍. ഹരി (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കി. ശനിയാഴ്ചത്തെ വിശേഷാൽ കച്ചേരിയില്‍ നിത്യശ്രീ മഹാദേവൻ, രാമകൃഷ്ണ മൂര്‍ത്തി എന്നിവർ പാടി. സുഭാഷിണി ശാസ്ത്രി വീണക്കച്ചേരി അവതരിപ്പിച്ചു. ഞായറാഴ്ചയിലെ വിശേഷാൽ കച്ചേരിയിൽ ആറിന് നിരഞ്ജന ശ്രീനിവാസന്‍, ഏഴിന് മധുര ടി.എന്‍. ശേഷഗോപാൽ എന്നിവർ പാടും. എട്ടിന് ചിന്നമണ്ണൂര്‍ വിജയ് കാര്‍ത്തികി​െൻറ നാഗസ്വര കച്ചേരിയാണ്. (പടം: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്നു)
Show Full Article
TAGS:LOCAL NEWS 
Next Story