Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം മണലൂർ ഏരിയ...

സി.പി.എം മണലൂർ ഏരിയ സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
പാവറട്ടി: സി.പി.എം മണലൂർ ഏരിയ സമ്മേളനത്തിന് വെങ്കിടങ്ങിൽ തുടക്കം. ശനിയാഴ്ച വൈകീട്ട് വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നും രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽ നിന്നുമുള്ള അനുബന്ധ ദീപശിഖ പ്രയാണങ്ങളും കൊടിമര ജാഥയും ഷിഹാബുദ്ദീൻ നഗറിൽ സമാപിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം മുരളി പെരുനെല്ലി കൊടിമരവും പതാകയും ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കൊടിമര ജാഥ തൈക്കാട്ടെ ഫാസിലി​െൻറ മണ്ണിൽ നിന്നാണ് ആരംഭിച്ചത്. ഏരിയ സെക്രട്ടറി ടി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് വി.ജി. സുബ്രഹ്മണ്യൻ ക്യാപ്റ്റനായ ജാഥയാണ് പ്രയാണം നടത്തിയത്. എലവത്തൂരിലെ മുജീബ് റഹ്മാൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പി.എ. രമേശൻ ക്യാപ്റ്റനായി ആരംഭിച്ച പതാക ജാഥ സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട്ടെ പി.കെ. നാരായണ​െൻറ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖ ജാഥ ജില്ല സെക്രേട്ടറിയറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എൻ. സുർജിത്ത് ക്യാപ്റ്റനായാണ് ദീപശിഖ പ്രയാണം നടത്തിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ എം.പി. സിദ്ധാർഥൻ നഗറിൽ (റിജോയ്സ് ഹാൾ ഏനാമാക്കൽ) പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 9.30ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദർ, ടി.വി. ഹരിദാസൻ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story