Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടല്‍ പരാമ്പരാഗത...

കടല്‍ പരാമ്പരാഗത തൊഴിലാളികള്‍ക്ക് പ്രാപ്യമാക്കണം^സി.പി.എം

text_fields
bookmark_border
കടല്‍ പരാമ്പരാഗത തൊഴിലാളികള്‍ക്ക് പ്രാപ്യമാക്കണം-സി.പി.എം ചാവക്കാട്: കുത്തകകള്‍ക്ക് സൗകര്യം പോലെ വിനിയോഗിക്കാന്‍ അവസരം നല്‍കുന്ന നയം തിരുത്തി പരാമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ പ്രാപ്യമാക്കണമെന്ന് സി.പി.എം ചാവക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള ദൂരം വെട്ടിച്ചുരുക്കുകയും വന്‍കിട കപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് ദൂരം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് തൊഴിലാളികളെ പട്ടിണിക്കിടാനേ സഹായിക്കൂ. ഇത് തിരുത്തി മത്സ്യതൊഴിലാളികള്‍ക്ക് അനുകൂല സമീപനം കൊണ്ടുവരാന്‍ തയാറാകണം. പുനരധിവാസം ഉറപ്പാക്കി ആവശ്യമായ സ്ഥലമേറ്റെടുത്ത് ദേശീയപാത യാഥാർഥ്യമാക്കണം. ബീഡി തൊഴിലാളികളെ സംരക്ഷിക്കാനും കനോലികനാൽ സംരക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുക, എടക്കഴിയൂര്‍, അവിയൂര്‍ ചെറായി വഴി പൊന്നാനിയിലേക്കുള്ള റോഡ് റബറൈസ് ചെയ്യുക, കടപ്പുറം, പുന്നയൂര്‍ക്കുളം അണ്ടത്തോട്, പുന്നയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.എം. വര്‍ഗീസ്, കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. വി. താജുദ്ദീന്‍, ഷൈലോക്ക്, ഫാത്തിമ ലീനസ്, കെ.എച്ച്. കയ്യുമ്മു, വി. ഷമീര്‍, പ്രീജ ദേവദാസ്, കെ.ബി. ഫസലുദ്ദീന്‍, പി.പി. നാരായണന്‍, അഷറഫ് പാവൂരയില്‍, ഉണ്ണി വാറനാട്ട്, വി. അനൂപ്, ഗിരിജ ഷാലി, സതി ജനാര്‍ദനന്‍, സി.കെ. വേണു, വി. അപ്പു, ജോഷി ഫ്രാന്‍സിസ്, എം.ബി. രാജേഷ്, പി.കെ. സലീം, രമണി സുരേന്ദ്രന്‍, എ.സി. ആനന്ദന്‍, സുധാ ബാലചന്ദ്രന്‍, മഹിമ രാജേഷ്, കെ.പി. വിനോദ്, കെ.വി. വിവിധ്, എ.ഡി. ധനീപ്, കെ.പി. പ്രസന്ന, സുഹറ ബക്കര്‍, മാലിക്കുളം അബ്ബാസ്, കെ. ആനന്ദന്‍, പ്രിയ മനോഹരന്‍, കെ.ആര്‍. സൂരജ്, ബിബിത മോഹനന്‍, പി.കെ. രാധാകൃഷ്ണന്‍, എം. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം. കൃഷ്ണദാസിനെയും അംഗങ്ങളായി സി. സുമേഷ്, എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസന്‍, എ.എച്ച്. അക്ബര്‍, ടി.വി. സുരേന്ദ്രന്‍, എം.ആര്‍. രാധാകൃഷ്ണന്‍, കെ.എ. സുകുമാരന്‍, പി.വി. സുരേഷ്‌കുമാര്‍, ഷീജ പ്രശാന്ത്, കെ.എച്ച്. സലാം, ഷംസു കല്ലൂര്‍, കെ.കെ. മുബാറക്ക്, കെ.എ. ഉണ്ണികൃഷ്ണന്‍, എം.സി. സുനില്‍കുമാര്‍, എ.എസ്. മനോജ്, കെ.വി. വിവിധ്, ഫാത്തിമ ലീനസ്, കെ.വി. അഷറഫ് എന്നിവെരയും തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തോടെ സമ്മേളനം അവസാനിച്ചു. വട്ടേകാട് സ​െൻററില്‍ നിന്ന് റെഡ് വളൻറിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story