Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്തെ മാലിന്യ...

കുന്നംകുളത്തെ മാലിന്യ സംസ്​കരണം പഠിക്കാൻ ന്യൂയോർക്ക്​ പ്രതിനിധികൾ

text_fields
bookmark_border
കുന്നംകുളം: ഏറെ ശ്രദ്ധിക്കപ്പെട്ട കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ട് ഖരമാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കാൻ ന്യൂയോര്‍ക്കില്‍നിന്നുള്ള പ്രതിനിധികള്‍ എത്തി. ന്യൂയോര്‍ക്ക് കോര്‍ണല്‍ വേസ്റ്റ് മാനേജ്‌മ​െൻറ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജീന്‍ ബോണ്‍ഹോറ്റല്‍, എക്‌സ്െറ്റന്‍ഷന്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റ് മേരി ഷ്വാര്‍സ് എന്നിവരാണ് എത്തിയത്. ബാക്ടീരിയ ഇനോക്കുലം ചേര്‍ത്ത ചകിരിപ്പൊടി ഉപയോഗിച്ചുള്ള സംസ്‌കരണം ഇവര്‍ക്ക് പുതിയ അറിവായി. 20 വര്‍ഷമായി ഖരമാലിന്യ സംസ്‌കരണത്തി​െൻറ വിവിധ രീതികളെ കുറിച്ച് പഠനത്തിലേര്‍പ്പെട്ടവരാണ് ഇരുവരും. ജൈവ-ഖര മാലിന്യം പൂര്‍ണമായും ഈ സംവിധാനത്തില്‍ വളമാക്കാനാകും. മാലിന്യം കൂട്ടിയിടുമ്പോഴുള്ള ഉയര്‍ന്ന ചൂടില്‍ കനമുള്ള വസ്തുക്കളും സംസ്‌കരണത്തിന് വിധേയമാകും. വായു കടത്തിവിടുന്നതിനും മാലിന്യത്തിലെ വെള്ളം വലിച്ചെടുക്കാനും ചകിരി സഹായിക്കുമെന്ന് ഐ.ആര്‍. ടി.സിയുടെ സാങ്കേതിക ഉപദേഷ്ടാവ് ഡോ. ജോഷി ചെറിയാന്‍ വിശദീകരിച്ചു. സംസ്‌കരണശേഷം വളമായി മാറിയതി​െൻറ സവിശേഷതകളും ന്യൂയോര്‍ക്ക് പ്രതിനിധികള്‍ ചോദിച്ചറിഞ്ഞു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, ഉപാധ്യക്ഷൻ പി.എം. സുരേഷ്, സുമ ഗംഗാധരന്‍, ഗീത ശശി, പൊള്ളാച്ചിയില്‍നിന്നുള്ള ദയാല്‍, ഐ.ആര്‍.ടി.സി പ്രതിനിധി വി. മനോജ്കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story