Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി...

അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കംവെച്ചത് സി.പി.ഐ –ഇ.പി. ജയരാജൻ

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കംവെച്ചത് സി.പി.ഐ –ഇ.പി. ജയരാജൻ പഴയങ്ങാടി: അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കംവെച്ചത് സി.പി.ഐ ആണെന്നും അകത്തുനിന്നുകൊണ്ട് അവർ മുന്നണിക്ക് പേരുദോഷമുണ്ടാക്കുകയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രത്ത് സി.പി.എം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്ത് തീരുമാനത്തിലെത്തുന്നതിനിടയിൽ മന്ത്രിസഭ യോഗം ബഹിഷ്കരിച്ച സി.പി.ഐ മുന്നണി മര്യാദകൾ ലംഘിക്കുകയാണ് ചെയ്തത്. കെ. പത്മനാഭൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.ജയരാജൻ, പി.കെ. ശ്രീമതി എം.പി, എം.വി. ജയരാജൻ, കെ.പി. സഹദേവൻ, ടി.വി. രാജേഷ് എം.എൽ.എ, സി. കൃഷ്ണൻ എം.എൽ.എ, ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, പി. വാസുദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story