Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോൺ കെണി വിവാദം:...

ഫോൺ കെണി വിവാദം: കമീഷൻ റിപ്പോർട്ട്​ ചൊവ്വാഴ്​ച സമർപ്പിക്കും

text_fields
bookmark_border
പ്രതീക്ഷയോടെ ശശീന്ദ്രൻ സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സർക്കാറിന് സമർപ്പിക്കും. മാധ്യമപ്രവർത്തകയുമായുള്ള എ.കെ. ശശീന്ദ്ര​െൻറ ഫോൺ വിളിയും മന്ത്രിസ്ഥാനം തെറിച്ചതുമുൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ആൻറണി കമീഷനാണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിക്കുക. ഡിസംബർ 31നാണ് കമീഷൻ കാലാവധി അവസാനിക്കുന്നത്. അതിനും വളരെ മുമ്പുതന്നെ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഭൂമി കൈയേറ്റ വിവാദത്തിലുൾപ്പെട്ട തോമസ് ചാണ്ടി രാജിെവച്ച പശ്ചാത്തലത്തിൽ എൻ.സി.പിക്കുള്ള മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ആദ്യം കുറ്റമുക്തനായി എത്തുന്നയാൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന ഉറപ്പ് സി.പി.എമ്മിൽനിന്ന് ലഭിച്ചതായാണ് എൻ.സി.പി പറയുന്നത്. ആ സാഹചര്യത്തിൽ കമീഷൻ റിപ്പോർട്ട് പുറത്തുവരുന്നത് എ.കെ. ശശീന്ദ്രന് പ്രതീക്ഷ നൽകുന്നുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് കൃത്യമായ മാർഗനിർദേശം നൽകുന്ന ചില കാര്യങ്ങൾ ആൻറണി കമീഷൻ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. വിവാദത്തിന് പിന്നിലെ ഗൂഢാലോചന, സാഹചര്യം, ഉത്തരവാദികൾ, മേൽനടപടി ഉൾപ്പെടെ കാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നത്. എ.കെ. ശശീന്ദ്രനെതിരെയുള്ള പരാതി പിൻവലിക്കാൻ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റമുക്തനായി ആദ്യം എത്തുന്ന വ്യക്തിക്ക് മന്ത്രിപദം എന്നതിനോട് കടുത്ത വിയോജിപ്പാണ് സി.പി.െഎക്കുള്ളത്. അതിനാൽതന്നെ റിപ്പോർട്ട് അനുകൂലമായാൽ ശശീന്ദ്രന് തിരിച്ചെത്താനാകുമോയെന്നും കാത്തിരുന്ന് കാണണം. എന്നാൽ, എൻ.സി.പിക്കുള്ള മന്ത്രിസ്ഥാനം അവർക്കുതന്നെ നൽകുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ ആ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ആരാദ്യം എത്തും അയാൾ മന്ത്രിയാകുമെന്ന് എൻ.സി.പി പ്രസിഡൻറ് ടി.പി. പീതാംബരനും രാജിെവച്ച തോമസ് ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story