Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുരങ്കമുഖത്തേക്ക്...

തുരങ്കമുഖത്തേക്ക് ജനകീയ മാർച്ച്

text_fields
bookmark_border
പട്ടിക്കാട്: ദേശീയപാത നിർമാണത്തി​െൻറ ഭാഗമായി നൽകേണ്ട നഷ്ടപരിഹാരത്തുക നൽകണമെന്നാവശ്യപ്പെട്ട് ഇരുമ്പുപാലം വഴുത്തുംപാറ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തുരങ്കപാതമുഖത്തേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. എം.പി. വിൻസൻറ് ഉദ്ഘാടനം ചെയ്തു. നിബു ചെറമ്പാട്ട് അധ്യക്ഷത വഹിച്ചു. കെ.സി. അഭിലാഷ്, ടി.പി. ജോർജ്, ഡെയ്സി പായപ്പൻ, സാലി തങ്കച്ചൻ, സി.വി. ജോസ്, കെ.എം. പൗലോസ് എന്നിവർ സംസാരിച്ചു. മന്ത്രി കുതിരാൻ തുരങ്കം സന്ദർശിച്ചു പട്ടിക്കാട്: ദേശീയപാതയിൽ കുതിരാനിൽ നിർമിക്കുന്ന തുരങ്കത്തി​െൻറ നിർമാണപ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തി. മന്ത്രിയോടൊപ്പം കെ.എം.സി കമ്പനി അധികൃതരും പ്രഗതി കമ്പനി അധികൃതരും ദേശീയപാത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒന്നാം തുരങ്കം ഡിസംബറിൽ പൂർത്തിയാകും. രണ്ടാമത്തേത് ജനുവരിയിൽ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story