Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുൻ യു.ഡി.എഫ്...

മുൻ യു.ഡി.എഫ് ഭരണസമിതിയെ കുറ്റപ്പെടുത്തി ഓഡിറ്റ് ചര്‍ച്ച

text_fields
bookmark_border
തൃശൂർ: യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ ഓഡിറ്റ് റിപ്പോർട്ടുകളുടെ ചർച്ചയിലും പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം. 2014-15 വര്‍ഷത്തെ പെര്‍ഫോമെന്‍സ് ഓഡിറ്റ് വിഭാഗത്തി​െൻറയും കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലി​െൻറയും റിപ്പോര്‍ട്ടുകളാണ് വെള്ളിയാഴ്ച പ്രത്യേക കൗൺസിൽ യോഗത്തിൽ ചർച്ചക്കെടുത്തത്. ഭരണസമിതിയുടെ രണ്ടാം വാർഷികം കൂടിയായിരുന്നു ശനിയാഴ്ച. വാർഷികത്തിൽ വികസന മുരടിപ്പിലും ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിലും പ്രതിപക്ഷം പാളകുത്തി പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധത്തിലും അംഗങ്ങൾ ഭിന്നിപ്പ് പ്രകടമാക്കി. വിവിധ നിർമാണ പ്രവൃത്തികൾ, യാത്രാ െചലവ് വിനിയോഗം ക്രമം വിട്ട നടപടികൾ തുടങ്ങി കടുത്ത വിമർശനങ്ങളടങ്ങിയതായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് നേരത്തെ ചർച്ച ചെയ്തിരുന്നതിന് മറുപടിയായിരുന്നു ശനിയാഴ്ച പരിഗണിച്ചത്. കൗൺസിൽ തുടങ്ങാനൊരുങ്ങുമ്പോൾ ഇടതുമുന്നണി, ബി.ജെ.പി അംഗങ്ങൾ എത്തിയിരുന്നു. പ്രതിപക്ഷത്ത് ലാലി ജെയിംസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. വിഷയം വായിക്കുന്നതിനിടെ പ്രതിപക്ഷം കറുത്ത ബാഡ്ജ് ധരിച്ചും, കുത്തിയ പാളയുമായി എത്തി. കോര്‍പറേഷൻ ഭരണത്തി​െൻറ രണ്ടാം വാര്‍ഷികം നിഷ്‌ക്രിയത്വത്തി​െൻറ രണ്ട് വര്‍ഷമായി ആചരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദന്‍ അറിയിച്ചു. എന്നാൽ സമരത്തെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നാരോപിച്ച് ലാലിജെയിംസ് കറുത്ത ബാഡ്ജ് കുത്തിയില്ല. കോൺഗ്രസ് അംഗങ്ങൾ സമ്മർദത്തിലാക്കിയതോടെ ലാലിയും പ്രതിഷേധത്തോടൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് ഭരണകാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പരിഗണിച്ചിരുന്നത് എന്നതിനാല്‍ നടുത്തളത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. യു.ഡി.എഫ് സ്വതന്ത്രൻ കുട്ടി റാഫി യോഗത്തിൽ പങ്കെടുത്തില്ല. മുൻ മേയർ രാജൻ പല്ലനും കൗൺസിലിന് എത്തിയിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story