Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലത്തിൽ കഥകളി...

കലാമണ്ഡലത്തിൽ കഥകളി അഷ്​ടകത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ചെറുതുരുത്തി: സംസ്ഥാനെത്ത കഥകളി സ്ഥാപനങ്ങളിലെ പ്രശസ്ത കലാകാരന്മാരെ പെങ്കടുപ്പിച്ച് കലാമണ്ഡലം കൂത്തമ്പലത്തിൽ നടത്തുന്ന കഥകളി അഷ്ടത്തിന് ഇന്ന് തുടക്കം. 4.30ന് കലാമണ്ഡലം കെ.ജി. വാസുദേവൻ, കലാമണ്ഡലം വാസു പിഷാരടി, മാത്തൂർ ഗോവിന്ദൻകുട്ടി, വാഴേങ്കട വിജയകുമാർ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കും. തുടർന്ന് അഞ്ച് മുതൽ രാത്രി ഒമ്പത് വരെ കീചകവധം കഥകളി അരങ്ങേറും. 26ന് കല്യാണസൗഗന്ധികം, ഡിസംബർ മൂന്ന്, 17 തീയതികളിൽ രാവണവിജയം, ബാലിവധം എന്നിവയും ജനുവരി ഏഴ്, 21 തീയതികളിൽ ബാലിവിജയം, നരകാസുരവധം എന്നിവയും ഫെബ്രുവരി നാല്, 18 തീയതികളിൽ ലവണാസുരവധം, നിഴൽകുത്ത് തുടങ്ങിയ കഥകളികൾ അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story