Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൈക്രോ ഫിനാൻസ്​...

മൈക്രോ ഫിനാൻസ്​ സ്ഥാപനങ്ങൾ കർഷകരെ കബളിപ്പിക്കുന്നു ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ കർഷകരെ കബളിപ്പിക്കുന്നു -മന്ത്രി സുനിൽകുമാർ തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് കർഷകരെ കബളിപ്പിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. റിസർവ് ബാങ്കി​െൻറ അനുമതിപോലും ഇല്ലാതെയാണ് ഇത്തരം ബാങ്കുകൾ പ്രവർത്തിക്കുന്നത്. 64-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടന്ന സഹകാരി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യധാരാ ബാങ്കുകൾ കർഷക വായ്പകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണം. കാർഷിക മേഖലയിലെ വളർച്ച സഹകരണ മേഖലയുടേതുകൂടിയാണ്. അതുകൊണ്ടാണ് സഹകരണ മേഖലക്ക് നേരെയുണ്ടായ കള്ളപ്രചാരണത്തെ അതിജീവിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയൻ ചെയര്‍മാൻ കെ.എ. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയികൾക്ക് സി.എന്‍. ജയദേവൻ എം.പി സമ്മാനം വിതരണം ചെയ്തു. സെമിനാറില്‍ കാലിക്കറ്റ് സർവകലാശാല ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് വിഭാഗം ഫാക്കല്‍റ്റി ഡോ. ഇ.എം. തോമസ് പ്രബന്ധം അവതരിപ്പിച്ചു. പി.എ.സി.എസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. മുരളീധരന്‍, കോർപറേഷൻ കൗണ്‍സിലര്‍ ജോണ്‍ ഡാനിേയല്‍, എം.കെ. സുരേഷ്‌കുമാര്‍, അബു പരവക്കല്‍, പി.ആര്‍. രവിചന്ദ്രന്‍, സുകു കെ. ഇട്ടേശ്ശന്‍, ജോസഫ് പൂമല, എ.എസ്. സുരേഷ് ബാബു, കെ.ആര്‍. സുമ ഹര്‍ഷന്‍, ഇ.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഏലിയാസ് എം. കുന്നത്ത് സ്വാഗതവും എസ്. സുഷമ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story