Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനന്തിക്കര ബൈക്കപകട...

നന്തിക്കര ബൈക്കപകട മരണം: കോടതി അനുമതിയോടെ പുനരന്വേഷിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തൃശൂർ: ദേശീയപാത ആമ്പല്ലൂർ നന്തിക്കരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കേസ് കോടതി അനുമതിയോടെ പുനരന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. േമയ് 16നുണ്ടായ അപകടത്തിൽ, മറ്റത്തൂർ മന്ദിരപ്പിള്ളി അമ്പാടൻ അയ്യപ്പ‍​െൻറ മകൻ അഖിൽ (20), അവിട്ടപ്പിള്ളി കുഞ്ഞാലിപ്പാറ താന്നിക്കൽ സുബ്രഹ്മണ്യ‍​െൻറ മകൻ അരുൺ (കുട്ടൻ-24) എന്നിവർ മരിച്ച കേസിലാണ് പുനരന്വേഷണ നടപടി. അഖിലി​െൻറ പിതാവ് അയ്യപ്പൻ നൽകിയ ഹരജിയിൽ പൊലീസും പൊതുമരാമത്ത് വകുപ്പും നൽകിയ സത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷമാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ ഉത്തരവ്. കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞതാണെന്ന് പൊലീസ് വാദിച്ചെങ്കിലും, കോടതി അനുമതി തേടി പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. മുന്നറിയിപ്പില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയും റോഡിൽ റീ ടാറിങ് നടത്തി. പാലിയേക്കര ടോൾ കമ്പനി കുറുമാലി ജങ്ഷനിൽനിന്ന് എതിർദിശയിലേക്ക് വാഹനങ്ങൾ കടത്തിവിട്ടിരുന്നു. ഇത് നിയന്ത്രിക്കാനോ സിഗ്നൽ നൽകാനോ നടപടിയെടുത്തിരുന്നില്ല. ഇതുമൂലം അപ്രതീക്ഷിതമായി എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ടോൾ കമ്പനിയുടെ അശാസ്ത്രീയ ഗതാഗത നിയന്ത്രണമാണ് അപകടമുണ്ടാക്കിയതെന്ന് ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story