Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടതി സമുച്ചയം...

കോടതി സമുച്ചയം ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
തൃശൂർ: അയ്യന്തോളിൽ കോടതി സമുച്ചയത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച 9.30ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിക്കുമെന്ന് സംഘാടക സമിതി പ്രവർത്തകർ അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ അധ്യക്ഷത വഹിക്കും. 44 കോടി രൂപ ചെലവഴിച്ച് അഞ്ച് നിലയിൽ നിർമിച്ച സമുച്ചയത്തിൽ 17 കോടതികൾ പ്രവർത്തിക്കും. ഇതോടെ കലക്ടറേറ്റിലെ തിരക്കിനും ആശ്വാസമാകുമെന്ന് സംഘാടക സമിതി പറഞ്ഞു. ജില്ല ഗവ. പ്ലീഡർ കെ.ഡി. ബാബു, ബാർ അസോസിയേഷൻ ഭാരവാഹികളായ വി.കെ. പ്രകാശൻ, കെ.കെ. ഷാൻലി, സുനിൽകുമാർ, ജോസഫ് പി. മേനാച്ചേരി, രഞ്ജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story