Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൃതദേഹ വിൽപന:...

മൃതദേഹ വിൽപന: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്​ തേടി

text_fields
bookmark_border
തൃശൂർ: സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് മൃതദേഹങ്ങൾ വിറ്റതിനെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷൻ നിർദേശം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത സ്വമേധയാ ഫയലിൽ സ്വീകരിച്ചാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ നടപടി. ആറുവർഷത്തിനിെട‍ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽനിന്ന് 80 മൃതദേഹങ്ങൾ വിറ്റുവെന്നും ഈ ഇനത്തിൽ 32 ലക്ഷം രൂപ വരുമാനമുണ്ടായെന്നുമാണ് വിവരാവകാശ നിയമപ്രകാരം മെഡിക്കൽ കോളജ് മറുപടി നൽകിയിരുന്നത്. അജ്ഞാത മൃതദേഹങ്ങള്‍ മെഡിക്കല്‍ േകാളജുകള്‍ക്ക് പഠന ആവശ്യത്തിനായി നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് വിൽപനയെങ്കിലും ഇടപാടുകൾ ദുരൂഹമാണെന്ന ആക്ഷേപമുയർന്ന പശ്ചാത്തലത്തിലാണ് റിപ്പോർട്ട് േതടിയത്. ആത്മഹത്യയാേണാ കൊലപാതകമാേണാ എന്നറിയാത്ത മരണങ്ങളിൽ ആശുപത്രിയിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളാണ് വിൽക്കുന്നത്. നിശ്ചിത ദിവസം വരെ കൈവശം സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ, പലതും യാതൊരു അന്വേഷണവും നടക്കാതെയാണ് കൈമാറുന്നതെന്നാണ് ആക്ഷേപമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story