Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആധാരം എഴുത്തുകാരുടെ...

ആധാരം എഴുത്തുകാരുടെ ജില്ല സമ്മേളനം

text_fields
bookmark_border
തൃശൂർ: ഒാൾ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ല സമ്മേളനം 20, 21 തീയതികളിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. 20ന് ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം ചേരും. 21ന് രാവിലെ 10.15ന് സി.എൻ. ജയദേവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആധാരമെഴുത്തുകാർ വലിയ തൊഴിൽ പ്രതിസന്ധി നേരിടുകയാണെന്ന് മുൻ സംസ്ഥാന പ്രസിഡൻറ് ഒ.എം. ദിനകരൻ പറഞ്ഞു. അഭിഭാഷകരും രജിസ്ട്രേഷൻ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നത്. ഇത് ആധാരമെഴുത്തിലേക്ക് പുതിയതായി കടന്നുവരുന്നവർക്കുപോലും ഭീഷണിയാകുന്നുണ്ട്. ആധാരം സ്വയം എഴുതാമെന്ന ഉത്തരവിനെക്കുറിച്ച് പഠിക്കാൻ എൽ.ഡി.എഫ് സർക്കാൻ നിയോഗിച്ച കമീഷ​െൻറ പ്രവർത്തനം ത്വരിതപ്പെടുത്തണം. മുദ്രപ്പത്ര വിലയിൽ ജി.എസ്.ടി ഏർപ്പെടുത്തുന്നത് ഇൗ മേഖല തകരാൻ ഇടയാക്കും. ആധാരം എഴുത്തുകാർക്ക് ഏർപ്പെടുത്തിയ ക്ഷേമനിധിയിൽ അവർതന്നെ അടച്ച 18 കോടി രൂപയോളം ഉണ്ട്. നിയമക്കുരുക്കിൽപ്പെട്ട് പലർക്കും ആനുകൂല്യം കിട്ടുന്നില്ല. ജില്ല പ്രസിഡൻറ് എം.പി. ശശിധരൻ, സ്വാഗതസംഘം ചെയർമാൻ എം.വി. രമേശ് ബാബു, ജനറൽ കൺവീനർ കെ.എൽ. സിംസൺ, കൺവീനർ തോമസ് വടക്കൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story