Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാലയിൽ...

'കാർഷിക സർവകലാശാലയിൽ ലൈബ്രേറിയൻമാർ അധ്യാപനം നടത്തുന്നുണ്ട്​'

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ലൈബ്രേറിയൻമാർ പി.ജി, പിഎച്ച്.ഡി വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നവരാണെന്ന് സർവകലാശാല ലൈബ്രറിയിൽ ഡെപ്യൂട്ടി ലൈബ്രേറിയ​െൻറ ചുമതല വഹിക്കുന്ന ഡോ. എ.ടി. ഫ്രാൻസിസ് അറിയിച്ചു. ഇതുസംബന്ധിച്ച 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാല അധ്യാപകർക്ക് തുല്യമായ പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് താൻ ഉൾപ്പെടെയുള്ളവർ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അതി​െൻറ അടിസ്ഥാനത്തിലാണ് 56 വയസ്സിനുശേഷവും സർവിസിൽ തുടരുന്നത്. ഇതിനുമുമ്പ് കോടതി ഉത്തരവ് പ്രകാരം ചിലർക്ക് 60 വയസ്സ് വരെ സേവന കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 56 വയസ്സിൽ വിരമിക്കുന്നതിനു മുമ്പ് ലഭിക്കേണ്ട സ്ഥാനക്കയറ്റം തടസ്സപ്പെട്ടുകിടക്കുകയാണ്. അതിലെ അപാകത നീക്കുന്ന വിഷയമാണ് ശനിയാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തി​െൻറ പരിഗണനക്ക് വരുന്നതെന്നും ഡോ. ഫ്രാൻസിസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story