Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരേഷിനും...

സുരേഷിനും സഹോദരങ്ങൾക്കും താങ്ങാകാൻ നാടൊന്നിക്കുന്നു

text_fields
bookmark_border
തൃശൂർ/ചേർപ്പ്: ഏതുനിമിഷവും തകർന്നുവീണേക്കാവുന്ന ഈ കൂരക്കുള്ളിൽ കഴിയുന്ന സുരേഷും വൈകല്യം ബാധിച്ച സഹോദരങ്ങളും അടങ്ങുന്ന ദലിത് കുടുംബത്തി​െൻറ ദുരിതത്തിൽ കൈത്താങ്ങാകാൻ നാടൊന്നിക്കുന്നു. വെള്ളിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ സഹായവാഗ്ദാനങ്ങളുമായെത്തി. 'മാധ്യമം' തൃശൂർ യൂനിറ്റ് ഒാഫിസിലും സഹായ വാഗ്ദാന സന്ദേശങ്ങളെത്തി. ചേർപ്പ് പഞ്ചായത്തിൽ എട്ടാം വാർഡിൽ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പരേതനായ കൊളത്തൂർ കൊച്ചുണ്ണിയുടെ മൂന്ന് മക്കളും അവരുടെ കുടുംബവുമാണ് തകർന്ന് വീഴാവുന്ന കൂരയിൽ കഴിയുന്നത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദും വാർഡ് അംഗം സന്ദീപുമടക്കമുള്ള പഞ്ചായത്ത് ഭരണസമിതിയും 'നമ്മൾ കരുവന്നൂർ' വാട്സ്ആപ്പ് കൂട്ടായ്മ കോഓഡിനേറ്റർമാരായ കെ.കെ. ഷിഹാബ്, പി.വി. അശോകൻ തുടങ്ങിയവരും സുരേഷി​െൻറ വീട്ടിലെത്തി വിശദാംശങ്ങൾ തേടി. സുരേഷിനും സഹോദരങ്ങൾക്കും സ്വന്തം ഭൂമിയും വീടുമടക്കം ജീവിത സാഹചര്യമൊരുക്കുന്നതിന് ആവശ്യമായത് പഞ്ചായത്ത് ചെയ്യുമെന്നും അടിയന്തരമായി കാര്യങ്ങൾ പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സി.െക. വിനോദ് അറിയിച്ചു. ഇവരുടെ സംരക്ഷണത്തിനും സഹായത്തിനുമായി ജനങ്ങളുടെ ആവശ്യപ്രകാരം ശനിയാഴ്ച പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സഹായപ്രവർത്തനങ്ങൾ ലഭ്യമാക്കുമെന്ന് പ്രസിഡൻറ് വ്യക്തമാക്കി. പട്ടയം ലഭിക്കാത്ത സാഹചര്യം പരിശോധിക്കാൻ ലാൻഡ് ട്രൈബ്യൂണലിലും കലക്ടറെയും സമീപിക്കുമെന്ന് വാട്സ്ആപ്പ് കൂട്ടായ്മ അറിയിച്ചു. ചേർപ്പ് ജനമൈത്രി പൊലീസും സഹായങ്ങളുമായി രംഗത്തെത്തി. ആവശ്യമായ സഹായങ്ങൾ കുടുംബത്തിന് ചെയ്തുനൽകുമെന്നും വീട് നിർമാണത്തിനുൾപ്പെടെയുള്ളവയിൽ പൊലീസി​െൻറ പൂർണ സഹായമുണ്ടാകുമെന്ന് ചേർപ്പ് എസ്.ഐ ഐ.സി. ചിത്തരഞ്ജനും അറിയിച്ചു. ചേർപ്പ് പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളും കുടുംബത്തെ സഹായിക്കാനുള്ള വാഗ്ദാനങ്ങളറിയിച്ചു. പ്രവാസി വ്യവസായികളും വെള്ളിയാഴ്ച സുരേഷി​െൻറ വീട്ടിലെത്തി സഹായമറിയിച്ചു. കലക്ടറോടും പഞ്ചായത്ത് സെക്രട്ടറിയോടും മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി തൃശൂർ: ദലിത് കുടുംബത്തി​െൻറ ദുരിത ജീവിതത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. വെള്ളിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു. പുരോഗതിയിലേക്ക് വളരുന്ന സംസ്ഥാനത്ത് ഇത് ഗൗരവത്തോടെ കാണണമെന്ന് കമീഷൻ വിലയിരുത്തി. അടിയന്തര നടപടികൾക്ക് നിർദേശം നൽകിയ കമീഷൻ അംഗം കെ. മോഹൻകുമാർ, കലക്ടറും ചേർപ്പ് പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story