Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടത്തിക്കൊണ്ടുപോയ...

കടത്തിക്കൊണ്ടുപോയ കൊമ്പൻ ഗണപതിയെ കണ്ടെത്തി

text_fields
bookmark_border
തൃശൂർ: ചികിത്സയിലിരിേക്ക അധികൃതർ അറിയാതെ കടത്തിയ കൊമ്പൻ വളഞ്ഞമ്പലം ഗണപതിയെ പെരുമ്പാവൂരിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് വനം വകുപ്പ് കണ്ടെത്തി. ആനയെ കടത്തിയത് വാർത്തയായതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അടിയന്തര അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വനം വകുപ്പി​െൻറ ഇൻറലിജൻറ്സ് വിഭാഗം പെരുമ്പാവൂരിലെ ആളൊഴിഞ്ഞ പറമ്പിൽ തളച്ചിട്ടിരുന്ന ഗണപതിയെ വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തി. പിന്നീട് തൃശൂർ ഡി.എഫ്.ഒ ജയ മാധവനും സംഘവും കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു. മാള അന്നമനട കുമ്പിടിയിലെ പറമ്പിൽ ചികിത്സയിലായിരുന്ന കൊമ്പൻ വളഞ്ഞമ്പലം ഗണപതിയെ വ്യാഴാഴ്ച ഉച്ചയോടെയാണ് വനംവകുപ്പറിയാതെ കടത്തിയത്. ക്രൂരമർദനമേറ്റ് അവശനായി മൂന്ന് വർഷമായി കെട്ടുതറിയിൽനിന്ന് അഴിക്കാതെ പീഡിപ്പിക്കപ്പെട്ട കൊമ്പ​െൻറ ദുരിതം വാർത്തയായപ്പോഴാണ് വനംവകുപ്പും ആനപ്രേമികളും രംഗത്തെത്തിയത്. ആനയുടെ ഉടമയായ ഈശ്വരപിള്ളക്കെതിരെ വനം വകുപ്പ് കേസെടുത്ത് നടപടികളിലേക്ക് കടന്നിരുന്നു. ആനയുടെ ആരോഗ്യാവസ്ഥ ഭേദപ്പെട്ടാൽ കോടനാട് ആനവളർത്തൽ േകന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ചികിത്സ ഫലംകണ്ടുതുടങ്ങി ആരോഗ്യാവസ്ഥയിലേക്ക് ഗണപതി വരുന്നതിനിടെയാണ് ആരുമറിയാതെ ആനയെ കടത്തിയത്. വനംവകുപ്പി​െൻറ കൈവശത്തിലിരിേക്ക ആനയെ കടത്തിയതിനെ കുറിച്ച ആരോപണത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദീകരണം തേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story