Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനകീയ സമിതി...

ജനകീയ സമിതി പ്രതിഷേധിച്ചു

text_fields
bookmark_border
കരൂപ്പടന്ന: സ്കൂളിന് തെക്കുവശം തെരുവുവിളക്ക് സ്ഥാപിക്കാത്തതില്‍ . പ്രദേശത്ത് രാത്രികാലങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും പുലര്‍ച്ചെ പള്ളിയില്‍ പോകുന്നവരുമാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. പ്രദേശത്ത് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.എം. അല്‍ത്താഫ്, കെ.എസ്. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. സൗജന്യ നേത്രപരിശോധന ക്യാമ്പ് കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ സോഷ്യല്‍ കള്‍ച്ചറല്‍ ഡെവലപ്മ​െൻറ് സൊസൈറ്റിയുടെയും ജെ. ആന്‍ഡ്. ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളി​െൻറയും നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. കൊെമ്പാടിഞ്ഞാമാക്കല്‍ ലയണ്‍സ്‌ ക്ലബി​െൻറയും അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. നവംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ജെ ആന്‍ഡ് ജെ. സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് ക്യാമ്പ്. ഇതി​െൻറ ഭാഗമായി ആയുര്‍വേദ ക്യാമ്പും നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോണത്തുകുന്ന് സീതാറാം വൈദ്യശാല, ജെ ആന്‍ഡ് ജെ. സ്കൂള്‍, വള്ളിവട്ടം മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരക വായനശാല, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94467 21903, 97457 67189.
Show Full Article
TAGS:LOCAL NEWS 
Next Story