Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1000 ഗ്രാമച്ചന്തകള്‍...

1000 ഗ്രാമച്ചന്തകള്‍ ആരംഭിക്കുമെന്ന് മന്ത്രി

text_fields
bookmark_border
ആമ്പല്ലൂര്‍: സംസ്ഥാനത്ത് വി.എസ്. സുനില്‍കുമാര്‍. അളഗപ്പനഗര്‍ പഞ്ചായത്ത് നിർമിച്ച കൃഷിഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നത്. ഈ മാസം 25ന് പ്രവര്‍ത്തനം തുടങ്ങും. പഞ്ചായത്ത് പ്രസിഡൻറി​െൻറ മേല്‍നോട്ടത്തില്‍ അഞ്ച് കര്‍ഷകരും അഞ്ച് കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന കമ്മിറ്റിക്കാണ് ചുമതല. ഇടനിലക്കാരില്ലാതെ ചെറുകിട കര്‍ഷകരില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി വിൽപന നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ 240 ചന്തകളില്‍നിന്ന് ലഭ്യമാകുന്ന മികച്ച ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുമെന്നും ഇതിനായി സര്‍ക്കാറി​െൻറ പാക്ക് ഹൗസുകള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭവനുകളെ വിള ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. കൃഷിച്ചെലവുകള്‍ കുറച്ച് ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അമ്പിളി സോമന്‍, പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി, ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, കൃഷി ഓഫിസര്‍ ആര്‍. ഷേര്‍ളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനല്‍ മഞ്ഞളി, കെ.എം. ചന്ദ്രന്‍, പി.കെ. വിനോദന്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. പടം : അളഗപ്പനഗര്‍ പഞ്ചായത്ത് കൃഷിഭവൻ കെട്ടിടം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story