Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷീരകര്‍ഷക സംഗമം

ക്ഷീരകര്‍ഷക സംഗമം

text_fields
bookmark_border
ചാലക്കുടി: ക്ഷീരവികസന വകുപ്പി​െൻറയും ചാലക്കുടി ബ്ലോക്കിലെ 21 ക്ഷീരസഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ ചാലക്കുടി ബ്ലോക്ക് കുറ്റിച്ചിറ വ്യാപാരഭവന്‍ ഹാളില്‍ 18ന് 9.30ന് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പ്രതിദിനം 10,000 ലിറ്ററില്‍പരം പാല്‍ ഉല്‍പാദിപ്പിച്ച് ജില്ലയില്‍ ചാലക്കുടി രണ്ടാംസ്ഥാനത്ത് എത്തിച്ചേര്‍ന്നതി​െൻറ ഭാഗമായി ചാലക്കുടി െഡയറി സോണ്‍ പ്രഖ്യാപനം നടത്തും. കൂടാതെ, കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, വി.ഡി. തോമസ്, പി.എഫ്. സെബിന്‍, പുഷ്പി വില്‍സന്‍, കെ.പി. ജയിംസ് എന്നിവര്‍ അറിയിച്ചു. നിറ്റ ജലാറ്റിന്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് ഹരിത ൈട്രബ്യൂണല്‍ വിധിക്കെതിരെ നല്‍കിയ ഹരജി തള്ളി ചാലക്കുടി: ചെന്നൈ ഹരിത ൈട്രബ്യൂണല്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനി നല്‍കിയ ഹരജി തള്ളിയതോടെ കമ്പനിയുടെ കാതിക്കുടത്തെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഹരിത ൈട്രബ്യൂണല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ കമ്പനിക്ക് ഇനിയും മുന്നോട്ടുപോകാനാകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. നവംബര്‍ എട്ടിനാണ് നിറ്റ ജലാറ്റി​െൻറ ഹരജി ഹരിത ൈട്രബ്യൂണല്‍ വീണ്ടും തള്ളിയത്. ൈട്രബ്യൂണല്‍ നിര്‍ദേശങ്ങളിലൊന്നായ ചാലക്കുടിപ്പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച മാലിന്യപൈപ്പുകള്‍ ജലനിരപ്പിന് മുകളില്‍ സ്ഥാപിക്കണമെന്ന കാര്യം ഒഴികെ നേരേത്ത നടത്തിയ വിധിപ്രസ്താവത്തിലെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചേ തീരൂവെന്നാണ് കോടതി കമ്പനിയോട് പറഞ്ഞത്. നിര്‍ദേശങ്ങള്‍ തള്ളിയ സാഹചര്യത്തില്‍ കമ്പനിക്ക് ഒന്നുകില്‍ സുപ്രീംകോടതിയെ സമീപിക്കാം. നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുക ലാഭകരമല്ലാത്തതിനാല്‍ കമ്പനി പൂട്ടാം. തങ്ങള്‍ക്കെതിരെയുള്ള കോടതി വിധി മറച്ചുെവച്ച് കമ്പനിയില്‍നിന്ന് ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യപൈപ്പ് നന്നാക്കുകയെന്ന ജോലിയാണ് കുറച്ചുനാളുകളായി ഇവർ ചെയ്യുന്നത്. കമ്പനിക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന കോടതി വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വകാര്യസ്ഥലങ്ങളിലൂടെ കടന്നുപോകുന്ന മാലിന്യപൈപ്പുകള്‍ പൊലീസി​െൻറയും ഗുണ്ടാസംഘങ്ങളുടെയും സഹായത്തോടെ അറ്റകുറ്റപ്പണി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അഴീക്കോട് സി.ഐ ബിജോയിയുടെ നേതൃത്വത്തില്‍ ഒരു സംഘം െപാലീസുകാര്‍ ഭീഷണിപ്പെടുത്തി ഫ്രാങ്കോയുടെ കൃഷിയിടത്തിലെ പൈപ്പ് നന്നാക്കിയിരുന്നു. ചാലക്കുടിപ്പുഴയിലേക്ക് മാലിന്യം തള്ളുന്ന നിറ്റ ജലാറ്റിന്‍ കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും മറ്റും നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 27നാണ് ദേശീയ ഹരിത ൈട്രബ്യൂണല്‍ വിധി വന്നത്. ഇത് പ്രകാരം കമ്പനി പ്രവര്‍ത്തിക്കണമെങ്കില്‍ മാലിന്യം നിയന്ത്രിക്കാനുള്ള 25 ഉപാധികള്‍ പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാല്‍, ഇവയില്‍ ആറ് നിബന്ധനകള്‍ പ്രായോഗികമല്ലെന്നും അവ സ്റ്റേ ചെയ്യണമെന്നുമാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍, പ്രായോഗികമല്ലെന്ന് നിറ്റ ജലാറ്റിന്‍ ആരോപിച്ച രണ്ട് പ്രധാന നിര്‍ദേശങ്ങളും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. കമ്പനി പ്രതിദിനം 64 ടണ്‍ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായാണ് കോടതി കണ്ടെത്തിയത്. ചാലക്കുടിപ്പുഴയിലേക്ക് അതിനേക്കാള്‍ മോശമായ ജലം ഒഴുക്കാൻ പാടില്ലെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചിട്ടുണ്ട്. കമ്പനി പുറത്തുവിടുന്ന ടി.ഡി.എസും േക്ലാറൈഡും പുഴയിലേക്ക് ഒഴുക്കരുതെന്ന് കര്‍ശന നിര്‍ദേശം നൽകി. കമ്പനിയുടെ മാലിന്യം പാലക്കാട്ടെ കള്ളിയമ്പാറയിലെ സ്വകാര്യവളപ്പില്‍നിന്ന് നീക്കി എറണാകുളം കരിമുകളില്‍ എത്തിക്കണമെന്ന ൈട്രബ്യൂണല്‍ നിര്‍ദേശവും നിറ്റ ജലാറ്റിന്‍ കമ്പനിക്ക് തിരിച്ചടിയായി. ഇതിന് കോടികളാണ് ചെലവ് വരുക. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ കമ്പനിക്ക് കൂടുതല്‍ കാലം നിലനില്‍ക്കാനാകില്ല. വര്‍ഷങ്ങളായി നടത്തിവരുന്ന സമരത്തെ പൂര്‍ണമായും ശരിെവക്കുന്ന വിധമാണ് ഹരിത ൈട്രബ്യൂണല്‍ വിധിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. കമ്പനി പൂട്ടാന്‍ കാരണം ആക്ഷന്‍ കൗണ്‍സിലാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ജെയ്‌സന്‍ പാനികുളങ്ങര, കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍, കവി സച്ചിദാനന്ദന്‍ പുഴങ്കര, ജോജി തേലക്കാട്, പി.കെ. സുധന്‍ എന്നിവര്‍ അവകാശപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story