Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷീര വികസനത്തിനായി...

ക്ഷീര വികസനത്തിനായി 300 കോടി ^മന്ത്രി

text_fields
bookmark_border
ക്ഷീര വികസനത്തിനായി 300 കോടി -മന്ത്രി കയ്പമംഗലം: ക്ഷീര വികസനത്തിനായി 300 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ കയ്പമംഗലം പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 5,000 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുട്ട ഉല്‍പാദനത്തില്‍ 41 ശതമാനവും ഇറച്ചിക്കോഴി ഉല്‍പാദനത്തില്‍ 14 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെപ്കോ ഗ്രാമങ്ങള്‍, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിലൂടെ 48 കോടി മുട്ടയുടെ അധിക ഉല്‍പാദനം സാധ്യമായതായി മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത വിധവകള്‍ക്ക് 10 കോഴിയും 10 കിലോ കോഴിത്തീറ്റയും മരുന്നും വിതരണം ചെയ്യുന്നതാണ് കെപ്കോ ആശ്രയ പദ്ധതി. ഇ.ടി. ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൗള്‍ട്രി വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍ പദ്ധതി വിശദീകരിച്ചു. ചെയര്‍പേഴ്സണ്‍ ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, കയ്പമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ടി.വി. സുരേഷ്, വൈസ് പ്രസിഡൻറ് ഖദീജ പുതിയവീട്ടില്‍, ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, വെറ്ററിനറി സര്‍ജന്‍ ഡോ. സി.കെ. സില്‍വന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ
Show Full Article
TAGS:LOCAL NEWS 
Next Story