Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ബാലശാസ്ത്ര...

ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് 16 പ്രോജക്ടുകൾ

text_fields
bookmark_border
തൃശൂർ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ നേതൃത്വത്തിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിൽ 16 പ്രോജക്ടുകൾ അഹ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ പത്തും ജൂനിയർ വിഭാഗത്തിൽ ആറും പ്രോജക്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി സൗഹൃദപരവും ജൈവവിഘടനം നടക്കുന്നതുമായ നാപ്കിനിനെപ്പറ്റിയുള്ള ശാസ്ത്ര പ്രോജക്ട് അവതരിപ്പിച്ച മലപ്പുറം കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ ഹെന്ന സുമിക്കും സംഘത്തിനുമാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം. തിരുവനന്തപുരം മാറനല്ലങ്കര ഡി.വി.എം എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ രശ്മി കൃഷ്ണൻ, മാനന്തവാടി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ ഐവിൻസി തോമസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. കോഴിക്കോട് കൊക്കല്ലൂർ ഗവ. എച്ച്.എസ്.എസിലെ പി.ആർ. അരവിന്ദ്, സ​െൻറ് പോൾസ് ഇ.എം എച്ച്.എസ്.എസിലെ വി.പി. രന്ന സക്കീർ, കോഴിക്കോട് ചാലപ്പുറം ജി.ജി.ജി എച്ച്.എസ്.എസിലെ പി. ഭവ്യ, ഇടുക്കി സ​െൻറ് ജോർജ് എച്ച്.എസ്.എസിലെ അനന്യ ട്രീസ ജിജി, എറണാകുളം നോർത്ത് പറവൂർ എസ്.എസ് എച്ച്.എസ്.എസിലെ കെ.എസ്. നാഥ നഫീസ, കാസർകോട് തൃക്കാരിയൂർ യു.പി.പി.എം.കെ.എസ് ഗവ. എച്ച്.എസ്.എസിലെ ഐഷത്ത് അസ്ഫിദ, ഇടുക്കി കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസിലെ അനു ജിജിൻ എന്നിവരുടെ പ്രോജക്ടുകളാണ് സീനിയർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം പ്ലാശനൽ സ​െൻറ് ആൻറണീസ് എച്ച്.എസ്.എസിലെ ആൽബിൻ ആൻറണി, രണ്ടാമതെത്തിയ കോഴിക്കോട് കുട്ടിക്കാട്ടൂർ ഗവ. എച്ച്.എസ്.എസിലെ ലുബ്ന ഷെറിൻ, മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴ നീർക്കുന്നം യു.പി.എസിലെ ഐശ്വര്യ രാജ്, മാനന്തവാടി വളാട്ട് ഗവ. എച്ച്.എസ്.എസിലെ സ്മൃതി സതീഷ്, കോഴിക്കോട് സരസ്വതി വിദ്യാമന്ദിറിലെ മയൂ‍ക്ഷ ഷാജു, ഇടുക്കി ഇരട്ടയാർ സ​െൻറ് തോമസ് എച്ച്.എസ്.എസിലെ കാതറീന ത്രേസ്യ ബോബൻ എന്നിവരും ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story