Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.കെ.ടി.എം ഗവ....

കെ.കെ.ടി.എം ഗവ. കോളജിൽ വിദ്യാർഥി ആക്രമണം; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളജിൽ എ.ബി.വി.പി ആക്രമണത്തിൽ എസ്.എഫ്.െഎ വിദ്യാർഥിക്ക് പരിക്കേറ്റു. യൂനിറ്റ് അംഗമായ ധനനാഥിന് നേെരയാണ് ആക്രമണം ഉണ്ടായത്. ചെവിക്ക് പരിക്കേറ്റ ഉടൻ ബോധംകെട്ട് വീഴുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ ചെവിക്ക് അഞ്ച് തുന്നലുകൾ ഉണ്ട്. എ.ബി.വി.പി നേതാവ് ശരണി​െൻറ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് എസ്.എഫ്.െഎ ആരോപിച്ചു. ഇൗയിടെ ഗവ. െടക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എ.ബി.വി.പിക്കാർ മർദിച്ചിരുന്നു. രണ്ട് സംഭവത്തിലും ശക്തമായ നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്ന് എസ്.എഫ്.െഎ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story