Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാനങ്കേരി അബ്​ദു...

മാനങ്കേരി അബ്​ദു വധക്കേസ്​: തെളിവെടുപ്പ് നടത്തി

text_fields
bookmark_border
എറിയാട്: മാനങ്കേരി അബ്ദു വധക്കേസിൽ അറസ്റ്റിലായ പ്രതികളെ സി.ബി.ഐ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മണപ്പാട്ടിൽ വീട്ടിൽ മുഹമ്മദ്, പുന്നിലത്ത് വീട്ടിൽ അബ്ദുൽ കരീം എന്നിവരെ രാവിലെ 11-ഓടെയാണ് എറിയാട് കേരള വർമ ഹൈസ്കൂളിന് വടക്കുഭാഗത്ത് അബ്ദു ആക്രമണത്തിനിരയായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവസ്ഥലത്ത് കാത്തുനിന്നതും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ഇരുമ്പ് പൈപ്പ് സൂക്ഷിച്ചിരുന്ന സ്ഥലവും കൃത്യം നടത്തിയ രീതിയും പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിച്ചു. പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് അബ്ദുവി​െൻറ മാതാവ് ഐശുവും സ്ഥലത്തെത്തി. ഇരുപത് മിനിറ്റോളം നടത്തിയ തെളിവെടുപ്പിനുശേഷം സി.ബി.ഐ സംഘം മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story