Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡെപ്യൂട്ടി മേയറും...

ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അംഗങ്ങളും ഇന്ന് രാജിവെക്കും

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ, വികസനകാര്യ, നികുതി-അപ്പീൽ കാര്യ സ്ഥിരം സമിതി ചെയർമാൻമാർ ശനിയാഴ്ച രാജിവെക്കും. തെരഞ്ഞെടുപ്പ് ധാരണയനുസരിച്ചാണ് രാജി. ജില്ല പഞ്ചായത്തിലും ശനിയാഴ്ചതന്നെയാണ് പ്രസിഡൻറ് പദവി രാജിവെക്കേണ്ടതെങ്കിലും സി.പി.ഐയുടെ ആവശ്യപ്രകാരം രണ്ട് ദിവസം കൂടി നീട്ടിനൽകി. 21ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽനിന്ന് ഷീല വിജയകുമാറും രാജിവെക്കും. വെള്ളിയാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ രാജി സംബന്ധിച്ച് ധാരണയായി. ഇടതുമുന്നണി ധാരണയനുസരിച്ച് ആദ്യ രണ്ട് വർഷവും അവസാനത്തെ രണ്ട് വർഷവും കോർപറേഷനിൽ സി.പി.എമ്മിന് ഡെപ്യൂട്ടി മേയർ പദവിയും ജില്ല പഞ്ചായത്തിൽ ആദ്യത്തെ രണ്ട് വർഷം സി.പി.ഐക്ക് പ്രസിഡൻറ് പദവിയുമെന്നാണ് ധാരണ. ഇതനുസരിച്ചാണ് രാജി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻസ്ഥാനത്തുനിന്ന് സി.പി.ഐയിലെ അജിത വിജയനും നികുതി അപ്പീൽകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് സി.എം.പിയിലെ പി. സുകുമാരനും ശനിയാഴ്ച രാജി നൽകും. ധാരണയനുസരിച്ച് സി.പി.ഐക്കാണ് അടുത്ത ഡെപ്യൂട്ടി മേയർ പദവി. അജിത വിജയൻ, ബീന മുരളി എന്നിവരെയാണ് ഡെപ്യൂട്ടി മേയർ പദവിയിലേക്ക് സി.പി.ഐ പ്രധാനമായും കാണുന്നത്. എന്നാൽ, കേവല ഭൂരിപക്ഷമില്ലാതെ ഭരണം നടത്തുന്ന കോർപറേഷനിൽ പദവി മാറ്റത്തിലൂടെ ഇത് പ്രായോഗികമാകുന്നതിലെ ആശങ്ക യോഗത്തിൽ സി.പി.എം നേതാക്കൾ പങ്കുവെച്ചു. സി.പി.ഐ ഒഴിയുന്ന വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ജനതാദളിനുള്ളതാണ്. സി.എം.പി ഒഴിയുന്ന നികുതി-അപ്പീൽകാര്യ സ്ഥിരം സമിതി സി.പി.എം ഏറ്റെടുക്കും. ശനിയാഴ്ച ചേരുന്ന കൗൺസിലിനുശേഷം ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും അജിത വിജയനും സുകുമാരനും രാജി സമർപ്പിക്കും. 21ന് നടക്കുന്ന ജില്ല പഞ്ചായത്ത് യോഗത്തിനുശേഷം ഷീല വിജയകുമാർ രാജി നൽകും. സി.പി.എം നേതാവ് മേരി തോമസിനെയാണ് അടുത്ത പ്രസിഡൻറായി സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story