Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളിഡാരിറ്റി

സോളിഡാരിറ്റി ചർച്ചസംഗമം

text_fields
bookmark_border
തൃശൂർ: കേരളത്തി​െൻറ സാമൂഹിക രൂപവത്കരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയത് ടിപ്പു സുൽത്താനാണെന്ന് കെ.കെ. കൊച്ച്. സോളിഡാരിറ്റി ജില്ല കമ്മിറ്റി നടത്തിയ 'ടിപ്പു സുൽത്താൻ ചരിത്രത്തി​െൻറ നേർവായന' ചർച്ചസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴാള സമൂഹങ്ങളോട് താൽപര്യമെടുത്ത് ജാതിവ്യവസ്ഥയെ നിയന്ത്രിക്കാനും ജന്മിത്തത്തോടും സാമ്രാജ്യത്വത്തോടും ഒരുപോലെ സമരം നടത്തിയെന്നതാണ് ടിപ്പുവി​െൻറ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ മത, വർഗീയ പരമായി വായിക്കാനുള്ള ഏത് ശ്രമവും എതിർക്കപ്പെടേണ്ടതാണെന്ന് ഇടതുപക്ഷ ചിന്തകൻ പ്രഫ. എം.എം. നാരായണൻ പറഞ്ഞു. ഡോ. മുസ്തഫ കമാൽ പാഷ, വി.ആർ. അനൂപ്, കെ.ടി. ഹുസൈൻ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.ബി. ആരിഫ് മുഹമ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. സാബു നന്ദിയും പറഞ്ഞു. അന്തരിച്ച പരിസ്ഥിതി പ്രവർത്തക ഡോ. ലതക്കുവേണ്ടി മൗനപ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story