Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരിത്രത്തെ ചിലർ...

ചരിത്രത്തെ ചിലർ തിരുത്താൻ ശ്രമിക്കുന്നുവെന്ന് തുഷാർ ഗാന്ധി

text_fields
bookmark_border
തൃപ്രയാർ: എല്ലാ മതസ്ഥെരയും ഗ്രാമീണ ജനതെയയും ഒന്നിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി വിജയിച്ച ചരിത്രത്തെ ചിലർ തിരുത്താൻ ശ്രമിക്കുന്നുവെന്ന് തുഷാർ അരുൺ ഗാന്ധി. ബാപ്പുവി​െൻറ മരണത്തെപ്പോലും തിരുത്തി അസത്യം പ്രചരിപ്പിക്കുകയാണിവർ. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷനിൽ സംഘടിപ്പിച്ച 'നമുക്ക് ഗാന്ധിയിലേക്ക് മടങ്ങാം' പദ്ധതിയുടെ പഠന ക്യാമ്പ് എടമുട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ഭക്ഷണവും മരുന്നും ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കുന്നത് ഇവരറിയുന്നില്ലേ... ജനാധിപത്യത്തി​െൻറ പേരിൽ എല്ലാം ലഭ്യമാക്കി തരാമെന്നുപറഞ്ഞവർ അധികാരത്തിനും പണത്തിനുംവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. മനുഷ്യ​െൻറ എല്ലാ ആഗ്രഹങ്ങളും പ്രകൃതി നിറവേറ്റിത്തരും. പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.-ജെ. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story