Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ ഉപജില്ല...

കൊടുങ്ങല്ലൂർ ഉപജില്ല സ്​കൂൾ കലോത്സവം: 14ാം തവണയും മതിലകം സെൻറ്​ ജോസഫ്​സിന്​ കിരീടം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ 14ാം തവണയും മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ കിരീടം ചൂടി. ആതിഥേയരായ കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. എൽ.പി ജനറൽ വിഭാഗത്തിൽ സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. സ​െൻറ് ജോർജ് മിക്സ്ഡ് എൽ.പി.എസ് പനങ്ങാടിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം ഒന്നാമതും ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനത്തുമെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകമാണ് രണ്ടാം സ്ഥാനത്ത്. ഹയർ െസക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മതിലകം സ​െൻറ് ജോസഫ്സാണ്. എം.ഇ.എസ്. എച്ച്. എസ്.എസ് പി. വെമ്പല്ലൂർ രണ്ടാമതെത്തി. യു.പി സംസ്കൃത കലോത്സവത്തിൽ യു.പി.എസ് പുല്ലൂറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വി.വി.യു.പി.എസ് കോതപറമ്പാണ് െതാട്ടുപിറകിൽ. എച്ച്.എസ് സംസ്കൃതത്തിൽ സ​െൻറ് ജോസഫ്സ് ഒന്നാം സ്ഥാനവും ജി.ജി.എച്ച് എസ്.എസ് കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും നേടി. എൽ.പി വിഭാഗം അറബി കലോത്സവത്തിൽ സ​െൻറ് മേരീസ് മതിലകവും ജി.എൽ.പി.എസ്.കെ.വി.എച്ച്.എസ് എറിയാടും ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. അറബി യു.പി വിഭാഗത്തിൽ ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂരിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സ​െൻറ് ജോസഫ്സിനാണ്. എച്ച്.എസ് അറബി കലോത്സവത്തിൽ എസ്.എസ്.എം.എച്ച്.എസ് അഴീക്കോടിനാണ് ഒന്നാം സ്ഥാനം. 85 പോയൻറ് നേടിയ ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനം നേടി. സമാപന സേമ്മളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ് അധ്യക്ഷത വഹിച്ചു. കെ.കെ. അബീദലി മുഖ്യാതിഥിയായിരുന്നു. ഇ.ജി. സുരേന്ദ്രൻ, പ്രസാദിനി മോഹൻ, എ.ഇ.ഒ വി.ജി. സുജാത, പ്രോഗ്രാം കൺവീനർ കെ.എം. ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story