Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല സ്​കൂൾ...

ഉപജില്ല സ്​കൂൾ കലോത്സവ സമാപനം

text_fields
bookmark_border
ഒരുമനയൂർ: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. ടോട്ടൽ അഗ്രിഗേറ്റ് ആയി എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ ജേതാക്കളായി. എൽ.പി തലത്തിൽ എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ ഒന്നാംസ്ഥാനവും സ​െൻറ് ജോൺസ് എൽ.പി.എസ് തൈക്കാട് രണ്ടാം സ്ഥാനവും യു.പി തലത്തിൽ സ​െൻറ് ഫ്രാൻസിസ് യു.പി.എസ് വൈലത്തൂർ ഒന്നാംസ്ഥാനവും കെ.എ.യു.പി.എസ് തിരുവത്ര രണ്ടാം സ്ഥാനവും എച്ച്.എസ് തലത്തിൽ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ ഒന്നാംസ്ഥാനവും സ​െൻറ് തെരേസാസ് ഗേൾസ് എച്ച്.എസ് ബ്രഹ്മകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി സംവിധായകൻ ഉമർ ലുലു, െഎ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.ആർ. വിനയം, കവി ഉണ്ണിയാഴിയാട്ടിരി, ഒ.എം.ഇ.സി സെക്രട്ടറി പി.പി. സെയ്തുമുഹമ്മദ്, ഇസ്ലാമിക് ഹൈസ്കൂൾ മാനേജർ വി.കെ. അബ്ദുല്ലമോൻ, പി.വി. അബ്ദുൽ റസാഖ്, പി.ടി.എ പ്രസിഡൻറ് എ.യു.പി.എസ് ഒരുമനയൂർ, എം. പത്മജ, െഎ.വി.എച്ച്.എസ്.ഇ ഒരുമനയൂർ, പോളി ഫ്രാൻസിസ്, വി.പി. ഹരിഹരൻ, പി.എ. നസീം എ.യു.പി.എസ് ഹെഡ് ടീച്ചർ, രാജീവ്, ഷിനാസ്, മുഹമ്മദ് സാദിഖ്, ബിജോയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story