Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം കൊടുങ്ങല്ലൂർ...

സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം 19 മുതൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മൂന്ന് ദിവസം നീളുന്ന സി.പി.എം ഏരിയ സമ്മേളനത്തിന് 19 മുതൽ മുനിസിപ്പൽ ടൗൺഹാളിൽ തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ അമ്പാടി വേണു വാർത്തസമ്മേളനത്തിൽ പറഞ്ഞു. അംഗങ്ങളുടെ എണ്ണം 1960നിന്ന് 2042 അംഗങ്ങളായും ബ്രാഞ്ച് കമ്മിറ്റികൾ 115ൽനിന്ന് 128ലേക്കും ലോക്കൽ കമ്മിറ്റികൾ 11 ആയും വർധിച്ചതിന് ചേരുന്ന ഏരിയ സമ്മേളനത്തിൽ 130 പ്രതിനിധികളും ഏരിയ കമ്മിറ്റിയിൽ നിലവിലുള്ള 17 അംഗങ്ങളുമാണ് സംബന്ധിക്കുക. 19, 20 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്യും. 21ന് വൈകീട്ട് റെഡ് വളൻറിയർ മാർച്ചും പ്രകടനവും നടക്കും. സമ്മേളനത്തി​െൻറ ഭാഗമായുള്ള പതാക ജാഥ പ്രയാണം 18ന് ഉച്ചക്ക് രണ്ടിന് കെ.കെ. അബീദലിയുടെ നേതൃത്വത്തിൽ വി.കെ. ഗോപാലൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നും കൊടിമരജാഥ പ്രയാണം, കെ.ആർ. ജൈത്ര​െൻറ നേതൃത്വത്തിൽ കെ.യു. ബിജു രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. പൊലീസ് മൈതാനിയിൽ അമ്പാടി വേണു പതാക ഉയർത്തുമെന്നും വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, ട്രഷറർ കെ.ആർ. ജൈത്രൻ, കെ.കെ. അബീദലി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story