Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർട്ടി...

പാർട്ടി രൂപവത്​കരണത്തിന്​ ലഭിച്ച സംഭാവന തിരിച്ചുനൽകുന്നതായി കമൽഹാസൻ

text_fields
bookmark_border
കോയമ്പത്തൂർ: പാർട്ടി രൂപവത്കരണ ഫണ്ടിലേക്ക് പൊതുജനങ്ങളും ആരാധകരും അയച്ചുതന്ന സംഭാവന പണം തിരിച്ചുനൽകി വരികയാണെന്ന് കമൽഹാസൻ. പാർട്ടിയുടെ പേര്, പതാക, രജിസ്ട്രേഷൻ അടക്കമുള്ള നടപടി പൂർത്തിയായിട്ടില്ല. സംഘടന സംവിധാനമില്ലാത്ത സാഹചര്യത്തിൽ പൊതുജനങ്ങളിൽനിന്ന് പണം സ്വീകരിക്കുന്നത് തെറ്റാണ്. ജനങ്ങൾ പണമയച്ചു തുടങ്ങിയതോടെ രൂപവത്കരിക്കാനിരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ പ്രസക്തി ബോധ്യപ്പെട്ടു. അധികാരമല്ല, തമിഴകത്തി​െൻറ സമൂല വികസനമാണ് ലക്ഷ്യം. 37 വർഷത്തിനിടെ ത​െൻറ ആരാധകരുടെ നേതൃത്വത്തിലുള്ള വെൽെഫയർ അസോസിയേഷൻ മുഖേന കോടിക്കണക്കിന് രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയതായി കമൽഹാസൻ അവകാശപ്പെട്ടു. പാർട്ടി പ്രവർത്തനത്തിന് ജനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിക്കുമെന്ന് കമൽഹാസൻ നേരേത്ത അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story