Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഭരണ നിർമാണശാലയുടെ...

ആഭരണ നിർമാണശാലയുടെ മലിനീകരണം: സഹികെട്ട്​ മരിയാപുരത്തുകാർ വീണ്ടും സമരത്തിന്​

text_fields
bookmark_border
തൃശൂർ: എയ്ഞ്ചൽ ഡൈ വർക്സ് എന്ന ആഭരണ നിർമാണശാല സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തിൽനിന്ന് മോചനമില്ലാതെ അഞ്ചേരി മരിയാപുരം നിവാസികൾ വീണ്ടും സമരത്തിന്. മരിയാപുരം റെസിഡൻറ്സ് പൗരസമിതിയുടെയും 'സുരക്ഷിത'യുടെയും പ്രവർത്തകർ ശനിയാഴ്ച രാവിലെ 10ന് കലക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ൈഹകോടതി ഉത്തരവിനെക്കുറിച്ച് സ്വർണാഭരണ നിർമാണ സംരക്ഷണ സമിതി തെറ്റിദ്ധാരണ പരത്തുകയാണെന്ന് പൗരസമിതി പ്രവർത്തകർ ആരോപിച്ചു. പരിസരത്തെ കിണറുകളിൽ രാസമാലിന്യമുണ്ടോ എന്നും കുടിവെള്ളത്തിന് യോഗ്യമാണോ എന്നും പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ദൂരപരിധി നിശ്ചയിച്ചിട്ടില്ല. മാലിന്യമുണ്ടെങ്കിൽ അത് ബോർഡി​െൻറ മേൽനോട്ടത്തിൽ ശുചീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, കുടിവെള്ളം മലിനീകരിക്കപ്പെട്ട കിണറുള്ള വീട്ടുകാർക്ക് കമ്പനി ഉടമ ദിവസം രണ്ടുനേരം കുടിവെള്ളം എത്തിക്കണം. ഇതിന് തൃശൂർ കോർപറേഷൻ മലിനീകരണ നിയന്ത്രണ ബോർഡിനെ സഹായിക്കണം. ഇതെല്ലാം മറച്ചുപിടിച്ചാണ് കമ്പനിയും അതി​െൻറ വക്താക്കളും പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. കുപ്രചാരണം നടത്തി പ്രദേശത്തുള്ളവരെ ഭിന്നിപ്പിക്കാനും ശ്രമമുണ്ട്. കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ ഡിവിഷനിലാണ് മരിയാപുരം ഉൾപ്പെടുന്നത്. ഡെപ്യൂട്ടി മേയറും അടുത്തുള്ള ഡിവിഷനിലെ കൗൺസിലർ സുരേഷിനി സുരേഷും ഉൾപ്പെടെ പ്രാദേശിക സി.പി.എം ഘടകം സമര സമിതിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. കമ്പനി പൊലീസ് സംരക്ഷണത്തോടെ പ്രവർത്തിപ്പിക്കാനും പൗരസമിതിയുടെ പ്രവർത്തനം തടയാനും ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്. ൈഹകോടതി ഉത്തരവുണ്ടായിട്ടും കിണറുകൾ ശുദ്ധീകരിക്കുകയോ കുടിവെള്ളം വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല. തൃശൂർ കോർപറേഷ​െൻറ ഭാഗത്തും തികഞ്ഞ അനാസ്ഥയാണെന്ന് പൗരസമിതി പ്രവർത്തകർ കുറ്റപ്പെടുത്തി. ധർണ നിറ്റ ജലാറ്റിൻ ആക്ഷൻ കൗൺസിൽ പ്രവർത്തകൻ അനിൽ കാതിക്കുടം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, കോൺഗ്രസ് ഒല്ലൂർ മണ്ഡലം പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യൻ, സി.പി.െഎ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ, സി.പി.െഎ-എം.എൽ പ്രസിഡൻറ് മണ്ഡലം പ്രസിഡൻറ് ജയൻ കോനിക്കര, ഫൗസിയ ആസാദ്, ടി.കെ. വാസു, ബൾക്കീസ് ബാനു, ത്രേസ്യാമ്മ തുടങ്ങിയവർ പെങ്കടുത്തു. വാർത്തസമ്മേളനത്തിൽ പൗരസമിതി പ്രസിഡൻറ് ഡേവിസ് പൂഴിക്കൽ, െസക്രട്ടറി ഷേർളി ജോയി, കൺവീനർ ഷാജൻ മാത്യു, മനുഷ്യാവകാശ സംരക്ഷണ മിഷൻ എക്സിക്യൂട്ടിവ് അംഗം ഫൗസിയ ആസാദ്, സി.െഎ. ജോർജ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story