Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുന്നാക്ക സമുദായ...

മുന്നാക്ക സമുദായ സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദം

text_fields
bookmark_border
തൃശൂർ: ഇടതുപക്ഷം ഏറ്റുപിടിക്കുന്ന മുന്നാക്ക സമുദായ സംവരണം സംഘ്പരിവാർ വാദമാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ്. സംവരണത്തിൽനിന്ന് പുറത്തുനിൽക്കുന്ന സവർണ സമുദായ പ്രീണനമാണ് ഇടതുപക്ഷത്തി​െൻറ ലക്ഷ്യം. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവ വിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹിച്ച പരിഗണന ലഭിച്ചിട്ടില്ല. സമുദായ പ്രീണനങ്ങൾ ലാക്കാക്കി സാമൂഹികനീതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എല്ലാ അർഥത്തിലും ചെറുക്കപ്പെടണം. സാമ്പത്തിക സംവരണ വിഷയത്തിൽ ഇടതുപക്ഷത്തിനും സംഘ്പരിവാറിനും ഒരേ നാവാണുള്ളതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട മൗലികമായ അക്കാദമിക -രാഷ്ട്രീയ ചർച്ചകളും അവകാശ സംരക്ഷണ കൂട്ടായ്മകളും ഉയർന്നുവരേണ്ടതുണ്ടെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ഒ.എച്ച്. മുഹ്സിന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പ്രിൻസ് വാടാനപ്പള്ളി, സുഹൈബ് അലി, വൈസ് പ്രസിഡൻറുമാരായ ബിബിത വാഴച്ചാൽ, കെ.എച്ച്. അഫ്സൽ , സൗമിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story