Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടമുറി കൈമാറ്റത്തിൽ...

കടമുറി കൈമാറ്റത്തിൽ പരസ്യമായി ഭിന്നിച്ച് കോൺഗ്രസ്

text_fields
bookmark_border
തൃശൂര്‍: കോർപറേഷനിൽ വിവാദമായ കടമുറി ൈകമാറ്റത്തിലെ നിരക്ക് വർധനയിൽ അഭിപ്രായഭിന്നത പരസ്യമാക്കി കോൺഗ്രസ് അംഗങ്ങൾ. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവാണ് യോജിപ്പില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ, പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദനും ഉപനേതാവ് ജോൺ ഡാനിയേലും അടക്കമുള്ളവർ കോർപറേഷന് വരുമാനമുണ്ടാക്കുന്ന തീരുമാനത്തിനോട് യോജിപ്പാണെന്ന് വ്യക്തമാക്കി. നിരക്ക് സംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനിക്കാമെന്ന് യോഗത്തിൽ ധാരണയായി. കോര്‍പറേഷന്‍ അധീനതയിലുള്ള കെട്ടിടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആറുമാസത്തിലൊരിക്കല്‍ വിഡിയോ പരിശോധന നടത്തി രേഖകള്‍ ക്രമീകരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. വാടകക്ക് നല്‍കുന്ന കടമുറികള്‍ കൈമാറിക്കൊടുക്കുന്ന അവസരത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്ന പരാതികളുണ്ട്. പരിശോധനയില്‍ യഥാര്‍ഥ വ്യക്തിയാണോ കടമുറി കൈവശം വെച്ചിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. ബന്ധുക്കള്‍ക്ക് മുറി കൈമാറുമ്പോഴും നിശ്ചിത തുക വര്‍ധിപ്പിക്കണമെന്ന് ടി.ആര്‍. സന്തോഷും ഷീബ ബാബുവും ആവശ്യപ്പെട്ടു. എന്നാല്‍ തുക വര്‍ധിപ്പിക്കരുതെന്നും നോട്ട് നിരോധനവും ജി.എസ്.ടിയുംമൂലം വ്യാപാരികൾക്ക് താങ്ങാനാകില്ലെന്നുമായിരുന്നു സുബി ബാബുവി​െൻറ ആവശ്യം. കടമുറി കൈമാറ്റത്തിൽ വന്‍ അഴിമതിയാണെന്ന് കെ. മഹേഷ് പറഞ്ഞു. സാക്ഷ്യപത്രം നിര്‍ബന്ധമാണെന്നും എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് കടമുറി കൈമാറുന്നതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ എം.എല്‍. റോസി പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് മൂന്നാം കവാടവും അനുബന്ധ റോഡും നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.പിയെ ഉള്‍പ്പെടുത്തി വിശദ ചര്‍ച്ച നടത്താമെന്ന് നിര്‍ദേശമുയര്‍ന്നു. 67 വികസന പദ്ധതികളുടെ ടെൻഡറുകൾക്ക് അനുമതി നല്‍കി. ജനറല്‍ ആശുപത്രി വികസനത്തിന് 23,05,568 രൂപ അനുവദിക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story