Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പ് ഉപജില്ല സ്കൂൾ...

ചേർപ്പ് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു

text_fields
bookmark_border
ചേർപ്പ്: സി.എൻ.എൻ സ്കൂളിൽ നാലുദിവസമായി നടന്നുവന്നിരുന്ന ചേർപ്പ് ഉപജില്ല കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻറ് സുജിഷ കള്ളിയത്ത്, പി.ടി. സണ്ണി, യു.കെ. ഹസീന, ടി.എഫ്. ഡേവീസ്, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.ഇ.ഒ വി.ഇ. ഷീബ സമ്മാനം വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ.സുനിത ബായി സ്വാഗതവും എ.ആർ. രാജീവ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story