Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്രം ജനാധിപത്യത്തെ ...

'കേന്ദ്രം ജനാധിപത്യത്തെ പ്രഹസനമാക്കി'

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തി​െൻറ അധികാരങ്ങൾ കവർന്ന് കേന്ദ്രസർക്കാർ ജനാധിപത്യത്തെ പ്രഹസനമാക്കിയെന്ന് പ്രമുഖ സാമ്പത്തിക ആസൂത്രണ വിദഗ്ധൻ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ. വ്യത്യസ്ത വികസന നിലപാടുകൾ പുലർത്തുന്ന സംസ്ഥാന ഭരണകൂടങ്ങൾക്ക് ഫെഡറൽ വ്യവസ്ഥ അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഇന്ത്യൻ വികസനത്തി​െൻറ ആണിക്കല്ല് ആസൂത്രണ കമീഷൻ ആയിരുന്നു. അത് മാറ്റി 'നിതി ആയോഗ്' ആക്കി. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഉൾപ്പെട്ട ദേശീയ വികസന സമിതി ഇല്ലാതായി. ഇത് ജനാധിപത്യ നിഷേധമാണ്. ആസൂത്രണ സമിതികൾ ഉൾപ്പെടെ രാജ്യത്ത് ജനകീയ ഇടപെടലുകൾ നടത്തിവന്നിരുന്ന സ്വതന്ത്ര ഏജൻസികൾ ഇല്ലാതായി. പകരം കടന്നുവരുന്നത് സ്വകാര്യവത്കരണ നയങ്ങൾക്ക് അനുസരിച്ച ഉദ്യോഗസ്ഥ സംവിധാനമാണ്. ഇത് ജനാധിപത്യത്തി​െൻറ ചുരുങ്ങലാണ്. 'മേക്ക് ഇൻ ഇന്ത്യ'യുടെ മറവിൽ വരുത്തിക്കൊണ്ടിരിക്കുന്ന ധനിക പക്ഷപാത നയങ്ങൾ വെളിപ്പെടണം. എതിർസ്വരങ്ങൾ ഉയരേണ്ട അന്തരീക്ഷത്തിൽ ഭയം കെട്ടിക്കിടക്കുകയാണ്. ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന ചെറുതും വലുതുമായ സമരങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. മിക്കപ്പോഴും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഈ സമരങ്ങളുടെ പ്രതിപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ടി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.ഡി. ഡേവിസ്, ഡോ. വി.ജി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story