Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർ ടോണി നീലങ്കാവിലിന് ...

മാർ ടോണി നീലങ്കാവിലിന് മെത്രാഭിഷേകം ഇന്ന്

text_fields
bookmark_border
തൃശൂർ: അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലി​െൻറ മെത്രാഭിഷേക ചടങ്ങുകൾ ശനിയാഴ്ച നടക്കും. രണ്ടിന് തൃശൂർ ലൂർദ് കത്തീഡ്രലിലാണ് ചടങ്ങുകൾ. അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. കെ.സി.ബി.സി പ്രസിഡൻറ് ഡോ. സൂസെപാക്യം ഉൾപ്പെടെ നാൽപതോളം ബിഷപ്പുമാരും അഞ്ഞൂറോളം വൈദികരും സഹകാർമികത്വം വഹിക്കും. പതിനായിരത്തിലധികം ആളുകൾക്ക് ചടങ്ങുകൾ വീക്ഷിക്കാൻ കഴിയുന്ന വിധത്തിലുള്ള പന്തലാണ് ലൂർദ് കത്തീഡ്രലിൽ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മതത്തിലും അനുഷ്ഠാനത്തിലും ലാളിത്യവത്കരണം വേണം -മാർ നീലങ്കാവിൽ തൃശൂർ: ലാളിത്യവത്കരണം വേഷത്തിലും വ്യക്തി ജീവിതത്തിലും മാത്രമല്ല മതാത്മകതയിലും അനുഷ്ഠാനങ്ങളിലുമെല്ലാം വേണമെന്ന് സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. സമൂഹം ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രധാനം മതമൗലിക വാദമാണ്. സാംസ്കാരിക അപചയമാണതിന് കാരണം. ആർഭാട ആഘോഷങ്ങളും ജീവിത രീതിയുമെല്ലാം ലളിതവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story