Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതമുക്ക് തിരുനാൾ...

'തമുക്ക് തിരുനാൾ' കൊടിയേറി

text_fields
bookmark_border
പാവറട്ടി: പുനർനിർമിക്കപ്പെട്ട പറപ്പൂർ സ​െൻറ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ വി. റോസയുടെയും വി. സെബസ്ത്യാനോസി​െൻറയും സംയുക്ത . സാഗർ രൂപതാധ്യക്ഷൻ മാർ ആൻറണി ചിറയത്ത് കൊടിയേറ്റ് നടത്തി. ഒമ്പതു ദിവസം നീളുന്ന നവനാൾ തിരുകർമങ്ങൾക്ക് ആരംഭം കുറിച്ചു. തിരുനാൾ ദിനം വരെ ദിവസങ്ങളിൽ നൊവേന, ലദീഞ്ഞ്, വി. കുർബാന തുടങ്ങിയ തിരുകർമങ്ങൾ വൈകീട്ട് 5.30ന് നടക്കും. ലത്തീൻ ആരാധനാക്രമത്തിലുള്ള വി. കുർബാനക്ക് അലഹബാദ് മെത്രാൻ മാർ റാഫി മഞ്ഞളിയും മലങ്കര ക്രമത്തിലുള്ള വി. കുർബാനക്ക് മൂവാറ്റുപുഴ രൂപത അധ്യക്ഷൻ അബ്രഹാം മാർ ജൂലിയോസും കാർമികത്വം വഹിക്കും. ശനിയാഴ്ച നവനാളാഘോഷത്തിന് സീറോ മലബാർ സഭ കുരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ നേതൃത്വം നൽകും. തിരുനാൾ കൊടിയേറ്റിന് വികാരി ഫാ. പോളി നീലങ്കാവിൽ, അസി. വികാരി ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ എന്നിവർ സഹകാർമികരായി. കൈക്കാരൻമാരായ പി.ജെ. വർഗീസ്, എൻ.സി. ജോസ്, എൻ.എഫ്. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 251 അംഗ കമ്മിറ്റിയാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story