Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിശ്വനാഥക്ഷേത്രത്തിലെ...

വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഉത്സവം ഇന്ന്

text_fields
bookmark_border
ചാവക്കാട്: ഗുരുപാദപുരി അയ്യപ്പ സേവാസംഘത്തി​െൻറ നേതൃത്വത്തില്‍ തത്ത്വമസി -ഗള്‍ഫ് ശനിയാഴ്ച വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം നടത്തുമെന്ന് സേവാസംഘം ഭാരവാഹികൾ അറിയിച്ചു. ചാവക്കാടും പരിസരപ്രദേശങ്ങളില്‍നിന്നും ഗള്‍ഫില്‍ ജോലി ചെയ്യുന്ന നൂറോളം പേരില്‍നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് ദേശവിളക്ക് ഉത്സവവും അന്നദാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ദേശവിളക്ക് ദിവസമായ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന പൊതുസമ്മേളനം കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അയിനിപ്പുള്ളി ഉണ്ണികൃഷ്ണ​െൻറ സ്മരണാര്‍ഥം നഗരസഭ പരിധിയിലെ െതരഞ്ഞെടുത്ത മൂന്ന് സ്‌കൂളുകളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിക്കും. വിശ്വനാഥക്ഷേത്രത്തിലെ മാനേജറായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ച യു.കെ. വാസു, പി.വി. പത്മനാഭന്‍ എന്നിവരെ ആദരിക്കും. ദേശവിളക്കി​െൻറ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളിപ്പ് വൈകീട്ട് ആറിന് ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് ദീപാരാധനക്കുശേഷം പുറപ്പെടും. രാത്രി എട്ടോടെ താലം, തങ്കരഥം, ഉടുക്കുപാട്ട്, കാവടികള്‍, വിവിധ വാദ്യങ്ങള്‍, ആന, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അണിനിരക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് വിശ്വനാഥ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടയും, പാലക്കൊമ്പ് നിമജ്ജനം എന്നിവ ഉണ്ടാവും. ഉച്ചക്കും രാത്രിയുമായി 10,000 പേര്‍ക്ക് ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ അന്നദാനം നടത്തും. തുടര്‍ച്ചയായി 12-ാം വര്‍ഷമാണ് തത്ത്വമസി ഗള്‍ഫ് ദേശവിളക്ക് ഉത്സവം നടത്തുന്നത്. ഇത്തവണത്തെ ദേശവിളക്കിനോടനുബന്ധിച്ച് വിശ്വനാഥക്ഷേത്രത്തി​െൻറ ശ്രീകോവില്‍, മുഖമണ്ഡപം, നമസ്‌കാര മണ്ഡപം എന്നിവയുടെ നവീകരണവും ചെമ്പോല മേയലും 40 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കി ഡിസംബര്‍ 20ന് ക്ഷേത്രകമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. പി.വി. മധുസൂദനന്‍, എന്‍.എ. ബാലകൃഷ്ണന്‍, എന്‍.വി. സുധാകരന്‍, എന്‍.വി. ബിനീഷ് രാജ്, കെ.എസ്. വിശ്വനാഥന്‍, കെ.കെ. സഹദേവന്‍, കെ.കെ. ശങ്കരനാരായണന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story