Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുതടങ്കലിലിട്ട്​...

വീട്ടുതടങ്കലിലിട്ട്​ ഭീഷണിപ്പെടുത്തി പണം ​കവർന്ന സംഭവം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: യുവാവിനെ വീട്ടുതടങ്കലിലിട്ട് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാൻ വീട്ടിൽ ജെറീഷ് (32), കുറുക്കൻപാറ ഉപ്പുങ്ങൽ സുധീർ (42) എന്നിവരെയാണ് എസ്.െഎ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ചെറുവത്താനി വലിയവളപ്പിൽ ചന്ദ്രപാല​െൻറ മകൻ ജുബീഷി​െൻറ (39) പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജുബീഷിനെ ഫോണിലൂടെ ജെറീഷി​െൻറ വീട്ടിലേക്ക് വിളിച്ചുവരുത്തി വീട്ടിനുള്ളിൽ രണ്ട് മണിക്കൂറോളം പൂട്ടിയിട്ടു. ഇതിനിടെ ജുബീഷി​െൻറ സുഹൃത്തായ ഷൈജുവിനെ വിളിച്ചുവരുത്താൻ പലതവണ ആവശ്യപ്പെട്ടു. ഷൈജുവിനെ ഫോണിലൂടെ ജുബീഷ് വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. ഷൈജുവുമായി മാസങ്ങൾക്ക് മുമ്പ് ജെറീഷ് കുന്നംകുളത്തെ ബാറിൽ വെച്ച് അടിപിടിയുണ്ടായിട്ടുണ്ട്. വീട്ടുതടവിൽ കഴിയുന്നതിനിടെ പ്രതികളുടെ കണ്ണുവെട്ടിച്ച് ജുബീഷ് പുറത്തുചാടി. കത്തികാട്ടി ഭീഷണിപ്പെടുത്തി ജുബീഷി​െൻറ ആയിരം രൂപ പ്രതികൾ പിടിച്ചെടുത്തു. വീട്ടുതടങ്കലിൽ വെെച്ചന്നും ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിെച്ചന്നുമാണ് ഇവർക്കെതിരെ കേസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story