Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്തെ...

കുന്നംകുളത്തെ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത

text_fields
bookmark_border
കുന്നംകുളം: ഏരിയയിൽ സി.പി.എമ്മി​െൻറ 13 ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായതോടെ പലയിടത്തും വിഭാഗീയതമൂലം മത്സരം നടന്നത് ജില്ല -സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. ഏരിയ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള വിഭാഗീയത പല ലോക്കൽ സമ്മേളനങ്ങളിലും പൊട്ടിത്തെറിയിലെത്തിച്ചു. ചിലയിടത്ത് സംസ്ഥാന-ജില്ല നേതാക്കളുടെ അഭ്യർഥനയും ഇടപെടലും കാരണം മത്സരം ഒഴിവാക്കാനായി. കണ്ടാണശ്ശേരിയിൽ ഒൗദ്യോഗിക പാനലിനെതിരെ നാല് വിമതരാണ് മത്സരിച്ചത്. ഇതിൽ മൂന്നുപേർ വിജയിച്ചു. മുൻ എം.എൽ.എ പക്ഷക്കാരനായ സജീബ് ലോക്കൽ സെക്രട്ടറിയാകുകയും ചെയ്തു. ഏരിയ നേതൃത്വത്തോട് ഏറെ വിയോജിപ്പ് പ്രകടിപ്പിച്ചാണ് സുധീർ പണിക്കവീട്ടിൽ, ഹരീഷ്, ശിവദാസ് പുല്ലാനിക്കുന്നത്ത്, സന്തോഷ് എന്നിവർ മത്സരിച്ചത്. ഇതിൽ ശിവദാസ് മാത്രമാണ് തോറ്റത്. കടവല്ലൂർ നോർത്ത്-സൗത്ത് സമ്മേളനങ്ങളിൽ ഒൗദ്യോഗിക വിഭാഗം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പാലശ്ശേരി സഹോദരന്മാരുടെ തട്ടകമായ കടവല്ലൂരിലെ സമ്മേളനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറായി കുറി നടത്തി പണം തട്ടി മുങ്ങിയ പാർട്ടി നേതാവും പഞ്ചായത്ത് അംഗവുമായ സുരേഷിനെതിരെ നടപടിയെടുത്തില്ലെന്നും കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നേതാവി​െൻറ ഫ്ലക്സ് ബോർഡുകളെ ചൊല്ലിയുമാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നത്. തുടർന്ന് കടവല്ലൂർ നോർത്തിൽ ഒൗദ്യോഗിക പാനലിനെതിരെ മൂന്നുപേർ നോമിനേഷൻ നൽകിയെങ്കിലും സമ്മേളനത്തിൽ പെങ്കടുത്ത സി.െഎ.ടി.യു നേതാവ് എം.എം. വർഗീസി​െൻറയും മറ്റ് ജില്ല നേതാക്കളുടെയും അഭ്യർഥന മാനിച്ച് പിന്മാറി. എന്നാൽ, പ്രവർത്തകർ ഉന്നയിച്ച വ്യവസ്ഥകൾ നേതാക്കളെ വെട്ടിലാക്കി. പണം തട്ടിച്ച് മുങ്ങിയ പഞ്ചായത്ത് അംഗത്തിനെതിരെ അടിയന്തരമായി നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതാണ് മത്സരരംഗത്തുനിന്ന് പിന്മാറാൻ കാരണം. കടവല്ലൂർ സൗത്ത് സമ്മേളനത്തിലും മത്സരം നടന്നു. ലോക്കൽ സെക്രട്ടറിയായിരുന്ന ഇ.ആർ. രജീഷിനെതിരെയായിരുന്നു മത്സരം. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ പത്ത് അംഗങ്ങളുടെ പിന്തുണയോടെ രജീഷിനെതിരെ മത്സരിച്ച എൻ.എം. നൗഷാദ് സെക്രട്ടറിയായതും വിഭാഗീയത നിലനിൽക്കുന്നതി​െൻറ തെളിവാണ്. അവസാന സമ്മേളനമായിരുന്ന കടവല്ലൂർ നോർത്തിലും ഒൗദ്യോഗിക പാനലിനെതിരെ മത്സരത്തിന് കളമൊരുങ്ങിയത് ഏരിയ, ജില്ല, സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. സി.െഎ.ടി.യു നേതാവ് വി.എ. ജയപ്രകാശ്, സുബീഷ് വട്ടക്കാവ്, വി.എ. ഖമറുദ്ദീൻ എന്നിവരാണ് ഒൗദ്യോഗിക പാനലിനെതിരെ മത്സരത്തിനിറങ്ങിയത്. ഒൗദ്യോഗിക പക്ഷത്തിനെതിരെ കുന്നംകുളത്ത് കുറച്ച് കാലമായി ശക്തമായ ഒരു വിഭാഗം ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനതലത്തിൽ തന്നെ കഴിഞ്ഞ തവണ വിഭാഗീയത ഉയർന്നുവന്ന ഏരിയ കമ്മിറ്റിയാണ് കുന്നംകുളം. ഇപ്പോഴും സംസ്ഥാന നേതൃത്വത്തി​െൻറ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ സി.െഎ.ടി.യു നേതാവും മുൻ നഗരസഭാ ചെയർമാനുമായ പി.ജി. ജയപ്രകാശിനെ പരാജയപ്പെടുത്തിയത് സംസ്ഥാന-ജില്ല നേതൃത്വത്തെ കുഴച്ചിരുന്നു. ഇത് അന്വേഷിച്ച ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ ഉൾപ്പെട്ട കമീഷൻ കുന്നംകുളത്തെ മൂന്ന് നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അവർക്കെതിരെ നടപടിയെടുത്തില്ല. കടവല്ലൂർ നോർത്ത്, സൗത്ത് എന്നിവക്ക് പുറമെ ചൂണ്ടൽ, കേച്ചേരി, പോർക്കുളം, കുന്നംകുളം സൗത്ത് സമ്മേളനങ്ങളിലും ഒൗദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. വിഭാഗീയത നേരേത്ത നിലനിന്ന കുന്നംകുളത്ത് പാലിശ്ശേരി സഹോദരന്മാരായ രണ്ടുപേരെ തരംതാഴ്ത്തിയിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കളുടെ തട്ടകമായ കുന്നംകുളം ഏരിയക്കുള്ളിലെ സംഭവവികാസങ്ങൾ സംസ്ഥാന-ജില്ല നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ സമ്മേളനത്തിനുശേഷം ഡോ. പി.കെ. ബിജു എം.പിയാണ് ഏരിയയെ നയിച്ചിരുന്നത്. സംസ്ഥാന നേതാവായ മന്ത്രി എ.സി. മൊയ്തീൻ കുന്നംകുളത്ത് ഉള്ളതും ഏറെ ശ്രദ്ധേയമാണ്. നടക്കാനിരിക്കുന്ന ഏരിയ സമ്മേളനം ഏറെ ആശങ്കയോടെയാണ് നേതൃത്വം വീക്ഷിക്കുന്നത്. നിലവിെല ഏരിയ കമ്മിറ്റിയിൽനിന്ന് കേച്ചേരി, കാട്ടാകാമ്പാൽ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരെ ഒഴിവാക്കാനും സാധ്യതയുള്ളതായി സൂചനയുണ്ട്. വിഭാഗീയത ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ ഏരിയ സമ്മേളനത്തിലും തെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story