Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസം...

വിദ്യാഭ്യാസം ജനകീയമാക്കണം ^ മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
വിദ്യാഭ്യാസം ജനകീയമാക്കണം - മന്ത്രി സി. രവീന്ദ്രനാഥ് കുന്നംകുളം: വിദ്യാലയങ്ങളിൽ ആശയപരമായ കാഴ്ചപ്പാട് വളർത്തിയെടുത്ത് സമൂഹനന്മക്ക് ഉപകാരപ്പെടുന്ന തരത്തിൽ ജനകീയ വിദ്യാഭ്യാസമാക്കി ഉയർത്തണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വിവേകാനന്ദ കോളജ് സ്ഥാപിത ദിനാഘോഷവും നാക് ഗ്രേഡ് പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ, എയ്ഡഡ് കോളജുകൾ അടുത്ത അധ്യയന വർഷത്തോടെ അക്കാദമിക നിലവാരം ഉയർത്തി മികവി​െൻറ കേന്ദ്രങ്ങളാക്കും. പ്രൈമറി വിദ്യാഭ്യാസം മുതൽ ഡിജിറ്റൽ പഠന സംവിധാനം ഏർപ്പെടുത്തി കേരളത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാക്കുമെന്നും മന്ത്രി പറഞ്ഞു. നാക് ഗ്രേഡ് പ്രഖ്യാപനം അധ്യക്ഷത വഹിച്ച കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ്, പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാരി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീബ, കോളജ് യൂനിയൻ ചെയർമാൻ എം.എസ്. ജിതിൻ, പി.ടി.എ വൈസ് പ്രസിഡൻറ് കാർത്തികേയൻ, മധു കെ. നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story