Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരക്ഷയില്ല, മൊബൈൽ...

സുരക്ഷയില്ല, മൊബൈൽ ജാമറില്ല-: ജയിലുകളിൽ ഗുരുതര വീഴ്​ചകൾ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ ജയിലുകളിൽ മതിയായ സുരക്ഷയില്ലെന്നും ജീവനക്കാരില്ലാത്തത് ജയിലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ജയിൽ നിരീക്ഷണ സമിതി കണ്ടെത്തി. തടവുകാർക്ക് ആവശ്യത്തിന് കുടിവെള്ളംപോലും കിട്ടുന്നില്ലെന്നും സുപ്രീം കോടതി നിർദേശ പ്രകാരം പ്രവർത്തിക്കുന്ന സമിതി നടത്തിയ പരിശോധനയിൽ വ്യക്തമായി. ജയിലുകളിൽ തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗ വിവാദം പരാതികളായി സജീവമായി നിലനിൽക്കുമ്പോഴാണ് ജില്ല ജയിലിലും സെൻട്രൽ ജയിലിലും അടക്കം നാലുദിവസമായി സമിതി ജയിലുകൾ പരിശോധിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച ജില്ല ജയിലും വനിത ജയിലും പരിശോധിച്ചു. ഇരിങ്ങാലക്കുട, ചാവക്കാട് സബ് ജയിലുകളിലും വിയ്യൂർ സെൻട്രൽ ജയിലിലും കഴിഞ്ഞ ദിവസം സംഘം സന്ദർശനം പൂർത്തിയാക്കി. കേരള ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി, ജില്ല സബ് ജഡ്ജി, സബ് കലക്ടർ വിനായക് ഗോയൽ, അഭിഭാഷകൻ സോജൻ ജോബ്, ഡി.എൽ.എസ്.എ സെക്ഷൻ ഓഫിസർ എ.വി. രഞ്ജിത്ത്, േപ്രാജക്ട് ഓഫിസർ രേഷ്മ എന്നിവരടങ്ങുന്നതാണ് ജില്ലയിൽ നിയോഗിക്കപ്പെട്ട നിരീക്ഷണ സമിതിയിലെ അംഗങ്ങൾ. ജയിലുകളിൽ മൊബൈൽ ജാമറുകൾ പ്രവർത്തിക്കുന്നില്ല. മെഡിക്കൽ സംവിധാനം കാര്യക്ഷമമല്ല. ഇരിങ്ങാലക്കുട, ചാവക്കാട് സബ് ജയിലുകൾ സുരക്ഷിതമല്ലാത്ത പഴയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വിഡിയോ കോൺഫറൻസ് യൂനിറ്റിന് മുറി സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല. ഇത് ഉപയോഗപ്പെടുത്തിയാൽ കോടതികളിൽ ഹാജരാക്കുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടും. പുറത്ത് കൊണ്ടുപോകുേമ്പാഴുള്ള സുരക്ഷാ പ്രശ്നവും വാഹന ഉപയോഗത്തിലെ നഷ്ടവും ഒഴിവാക്കാനാവുമെന്ന് സമിതി വിലയിരുത്തി. ശുചിത്വം, തടവുകാരോടുള്ള ജീവനക്കാരുടെ സമീപനം തുടങ്ങിയവയും ഭക്ഷണം എന്നിവയുൾപ്പെടെ സമിതി പരിശോധിച്ചു. ഈ ആഴ്ചതന്നെ കേരള ലീഗൽ സർവിസസ് അതോറിറ്റിക്കും സുപ്രീംകോടതിക്കും സന്ദർശന റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതിയംഗങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story